പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ! പരാതികളുടെ കു​രു​ക്ക​ഴി​ച്ച് ജി​ല്ലാ ക​ള​ക്‌ടർ
Saturday, January 18, 2020 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്‌ടർ എം. ​അ​ഞ്ജ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ തു​ട​ക്കം കു​റി​ച്ച പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് പ​രി​ധി​യി​ൽ​നി​ന്നു​ള്ള പ​രാ​തി​ക​ളാ​ണ് ജി​ല്ല​ാ ക​ള​ക്ട​ർ നേ​രി​ട്ട് പ​രി​ഗ​ണി​ച്ച​ത്. റ​വ​ന്യു​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്കു പു​റ​മേ മ​റ്റു​വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​രാ​തി​ക​ളും ക​ള​ക്‌ടർ​ക്കു ല​ഭി​ച്ചു.

ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഏ​റെ​ക്കാ​ല​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ന്ന പ​രാ​തി​ക​ളാ​യി​രു​ന്നു അ​ധി​ക​വും. ആ​കെ 84 പ​രാ​തി​ക​ളാ​ണ് ജി​ല്ലാ ക​ള​ക്‌ടർ​ക്കു മു​ന്നി​ലെ​ത്തി​യ​ത്. ഇ​തി​ൽ 42 പ​രാ​തി​ക​ളി​ലും തീ​ർ​പ്പു​ക​ൽ​പ്പി​ച്ചു.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 42 പ​രാ​തി​ക​ൾ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച് അ​താ​ത് വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. ഇ​ത് അ​ത​ത് വ​കു​പ്പു​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷം ക​ള​ക്‌ടർ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേശം ന​ൽ​കി. പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ എ.​ഡി.​എം. വി.​ഹ​രി​കു​മാ​ർ, അ​ർ.​ഡി.​ഓ എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശാ സി. ​ഏ​ബ്ര​ഹാം, അ​ന്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​ആ​ർ. മ​നോ​ജ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ സ്വ​ർ​ണ​മ്മ, വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.