കാ​ക്ക​ത്തു​രു​ത്ത് പ്ര​ദേ​ശ​ത്തെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കു പ്ര​ത്യേ​ക ചാ​ര്‍​ജ് അ​നു​വ​ദി​ക്ക​ണം: ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍
Friday, January 17, 2020 10:44 PM IST
ആ​ല​പ്പു​ഴ: അ​രു​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കാ​ക്ക​ത്തു​രു​ത്ത് പ്ര​ദേ​ശ​ത്തെ മ​രാ​മ​ത്ത് നി​ര്‍​മe​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് സ്പെ​ഷ​ല്‍ ക​ണ്‍​വ​യ​ന്‍​സ് ചാ​ർ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​എ​ല്‍​എ.
‌ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് ധ​ന മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍​കി​യ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട കാ​ക്ക​ത്തു​രു​ത്ത് പ്ര​ദേ​ശ​ത്ത് മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​ണ്ടാ​കു​ന്ന ചെ​ല​വു കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​രാ​റു​കാ​ര്‍ പ്ര​വൃ​ത്തി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്നു പി​ന്‍​മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ പ​റ​ഞ്ഞു.