എ​ഐ​ടി​യു​സി ദേ​ശീ​യ സ​മ്മേ​ള​നം: ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി തു​ട​ങ്ങി
Friday, January 17, 2020 10:44 PM IST
ആ​ല​പ്പു​ഴ: എ​ഐ​ടി​യു​സി ശ​താ​ബ്ദി ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി ക​ഞ്ഞി​ക്കു​ഴി​യി​ൽ ആ​രം​ഭി​ച്ചു. കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​മു​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി വീ​ടു​ക​ളി​ൽ ത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
മ​ണ്ഡ​ലം സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി വി.​മോ​ഹ​ൻ​ദാ​സ്, അ​സി. സെ​ക്ര​ട്ട​റി ഡി.​പി. മ​ധു, കി​സാ​ൻ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. സു​ഖ​ലാ​ൽ, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ, മ​ണ്ഡ​ലം സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി എം.​ഡി. സു​ധാ​ക​ര​ൻ, എ​ൻ​ആ​ർ​ഈ​ജി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ജ​ന. സെ​ക്ര​ട്ട​റി വി.​പി.​സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.