പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ന്
Friday, January 17, 2020 10:42 PM IST
ആ​ല​പ്പു​ഴ: പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ന് ല​ഭി​ച്ചു. ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ ക​ണ​ക്കാ​ക്കി​യാ​ണ് മി​ക​ച്ച ക​ലാ​ല​യ​ത്തി​നു​ള്ള പി.​ടി. ചാ​ക്കോ സ്മാ​ര​ക അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.
പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ചെ​റി​യാ​ൻ അ​ല​ക്സാ​ണ്ട​ർ ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നി​ൽ നി​ന്നും ട്രോ​ഫി ഏ​റ്റു​വാ​ങ്ങി.
‌വ്യ​ക്തി​ഗ​ത പു​ര​സ്കാ​രം കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. കോ​ള​ജി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പി.​ടി. ചാ​ക്കോ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡം​ഗം ടി.​ടി. കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഫു​ട്ബോ​ൾ ടീ​മി​നും യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി നി​യാ​സി​നും പു​ര​സ്കാ​രം ന​ല്കി ആ​ദ​രി​ച്ചു.
മു​ക്കം ​ബേ​ബി സ്വാ​ഗ​ത​വും പി.​ടി. ജോ​സ​ഫ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് മാ​നേ​ജ​രു​മാ​യ മോ​ൺ. ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.