നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന്‍റെ ഇ​ര​ട്ടി​യെ​ങ്കി​ലും നെ​ല്ലു​വി​ല​യാ​യി ല​ഭി​ക്ക​ണ​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി
Friday, January 17, 2020 10:42 PM IST
മ​ങ്കൊ​മ്പ്: സം​സ്ഥാ​ന​ത്തെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന്‍റെ ഇ​ര​ട്ടി​യെ​ങ്കി​ലും നെ​ല്ലു​വി​ല​യാ​യി ല​ഭി​ക്ക​ണ​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി.
നെ​ൽ​കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ.​എം. മാ​ണി സ്റ്റ​ഡി​സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മ​ങ്ക​രി​യി​ൽ ന​ട​ന്ന സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി നെ​ല്ലു​വി​ല ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്‌​നം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലു​വി​ല കി​ലോ​ഗ്രാ​മി​ന് 32 രൂ​പ​യെ​ങ്കി​ലു​മാ​ക്കി വ​ർ​ധി​പ്പി​ക്ക​ണം. നെ​ൽ​ക​ർ​ഷ​ക​നു ഭി​ക്ഷ​ക്കാ​ര​ന്‍റെ വി​ല​പോ​ലും സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ലെ​ന്ന് യോ​ഗ​ത്തി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി കു​റ്റ​പ്പെ​ടു​ത്തി. ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജ് പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണം പാ​ക്കേ​ജി​ന്‍റെ ക​രാ​ർ മാ​താ​വി​നും പി​താ​വി​നു​മൊ​ക്കെ ന​ൽ​കി​യ​തു മൂ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഡോ. ​ഷാ​ജോ ക​ണ്ട​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ൻ എം​എ​ൽ​എ മാ​രാ​യ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, പി.​എം. മാ​ത്യു, നേ​താ​ക്ക​ളാ​യ വി.​സി. ഫ്രാ​ൻ​സീ​സ്, വി.​ടി. ജോ​സ​ഫ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, ജോ​ണി പ​ത്രോ​സ്, സി.​ടി. തോ​മ​സ്, ജോ​സ​ഫു​കു​ട്ടി തു​രു​ത്തേ​ൽ, തോ​മ​സ് ക​ള​രി​ക്ക​ൽ, ടി.​പി. ജോ​ൺ, സി​ബി​ച്ച​ൻ കാ​ളാ​ശേ​രി, ബി​നു ഐ​സ​ക് രാ​ജു, ഷി​ബു ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.