ട​യ​റി​ൽ ഒൗ​ഷ​ധ​ത്തോ​ട്ട​മൊ​രു​ക്കി കു​രു​ന്നു​ക​ൾ
Thursday, January 16, 2020 10:45 PM IST
എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ നി​ർ​മി​ച്ച ഒൗ​ഷ​ധ​ത്തോ​ട്ടം മാ​തൃ​ക​യാ​കു​ന്നു. ട​യ​ർ വി​വി​ധ രൂ​പ​ങ്ങ​ളി​ൽ വെ​ട്ടി ഒ​രു​ക്കി അ​തി​നു​ള്ളി​ൽ അ​ന്യം​നി​ന്നു​പോ​കു​ന്ന അ​ന്പ​തോ​ളം ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ ന​ട്ട് പ​രി​പാ​ലി​ച്ചു​പോ​രു​ന്ന​ത്.
സ്കൂ​ൾ​ത്തോ​ട്ടം സ​ന്ദ​ർ​ശി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും കൗ​തു​ക​ക​ര​മാ​യ ഒ​രു കാ​ഴ്ച​യാ​ണ് കു​ട്ടി​ക​ൾ ഒ​രു​ക്കിയിരി​ക്കു​ന്ന​ത്. ഓ​രോ ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളേ​യും പ​റ്റി പ​ഠി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് ഇ​തി​ലൂ​ടെ ക​ഴി​യു​ന്നു​വെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ബീ​നാ തോ​മ​സ് ക​ള​ങ്ങ​ര പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രാ​യ ജി​ക്കു സെ​ബാ​സ്റ്റ്യ​ൻ, അ​നി​ലോ തോ​മ​സ് കു​ട്ടി​ക​ർ​ഷ​ക സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഒൗ​ഷ​ധ​ത്തോ​ട്ടം നി​ർ​മി​ച്ച​ത്. മ​റ്റ് അ​ധ്യാ​പ​ക​രും പി​ടി​എ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ഇ​തി​നു പി​ന്തു​ണ ന​ൽ​കു​ന്നു.