ഗ​ണി​ത ലാ​ബ് ഒ​രു​ക്കി​യ ആ​ദ്യ ബ്ലോ​ക്കാ​യി ആ​ര്യാ​ട്
Thursday, January 16, 2020 10:43 PM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്കി​നി ക​ണ​ക്കി​നോ​ട് പേ​ടി വേ​ണ്ട. കു​ട്ടി​ക​ളി​ല്‍ ഗ​ണി​താ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ച 'ഗ​ണി​തം മ​ധു​രം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള എ​ല്ലാ എ​ല്‍​പി - യു​പി സ്‌​കൂ​ളു​ക​ളി​ലും ഗ​ണി​ത ലാ​ബ് ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ആ​ര്യാ​ട് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍. ഇ​തോ​ടെ എ​ല്ലാ സ്‌​കൂ​ളി​ലും ഗ​ണി​ത ലാ​ബ് ഒ​രു​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്താ​യി ആ​ര്യാ​ട്. വി​വി​ധ ക​ളി​ക​ളി​ലൂ​ടെ ഗ​ണി​താ​വ​ബോ​ധം കു​ട്ടി​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഗ​ണി​ത ലാ​ബ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ഞ്ചു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 23 സ്‌​കൂ​ളു​ക​ളി​ലും ഗ​ണി​ത ലാ​ബ് ഒ​രു​ക്കി​യ​ത്.പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ഗ​ണി​ത അ​ധ്യാ​പ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ര​ണ്ടു​ദി​വ​സ​ത്തെ വ​ര്‍​ക്‌​ഷോ​പ്പി​ലാ​ണ് ഗ​ണി​ത ലാ​ബി​ലേ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്. ഉ​പ​ക​ര​ണ​ങ്ങ​ളും അ​വ സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.ഗ​ണി​ത ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പൊ​ള്ളേ​തൈ ഗ​വ. ഹൈ​സ്‌​ക​ളി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ച്ചു.