സം​സ്ഥാ​ന​ത്ത് 1.25 ല​ക്ഷം പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി: മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ
Thursday, January 16, 2020 10:43 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത 1,25,000 പേ​ർ​ക്കു പ​ട്ട​യം കൊ​ടു​ത്ത​താ​യി റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ പ​ട്ട​യ​വി​ത​ര​ണം കൂ​ടി പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ഇ​ത് 1,40,000 ക​വി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ആ​ല​പ്പു​ഴ എ​സ്ഡി​വി സെ​ന്‍റി​ന​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ പ​ട്ട​യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ട്ട​യ വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മൂ​ന്ന​ര വ​ര്‍​ഷ​ത്തി​ന​കം മൂ​ന്നാ​മ​ത്തെ പ​ട്ട​യ​മേ​ള​യാ​ണ് ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല പ​ട്ട​യ​മേ​ള​യി​ല്‍ പു​തു​താ​യി 206 പേ​ർ​ക്കു പ​ട്ട​യ​വും കൈ​വ​ശ​രേ​ഖ​യും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ഭൂ​മി​ക്ക് അ​ടി​സ്ഥാ​ന രേ​ഖ​ക​ൾ ഉ​ണ്ടെ​ങ്കി​ലേ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യു​ള്ള ഏ​ത് ആ​നു​കൂ​ല്യ​വും ല​ഭി​ക്കൂ. ഇ​തി​നാ​വ​ശ്യ​മാ​യ ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​ർ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. എ​ന്തു​ത​ട​സ​വും സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ല്‍ പ​രി​ഹാ​രം കാ​ണും. ലാ​ൻ​ഡ് ട്രൈ ബ്യൂ​ണ​ലു​ക​ളി​ല്‍ ഏ​റെ അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. ഇ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൂ​രേ​ഖ​ക​ളു​ടെ പ്ര​ശ്നം വ​ള​രെ സ​ങ്കീ​ർ​ണ​മാ​ണ്. അ​തി​ന്‍റെ കു​രു​ക്കു തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ൽ 1017 പേ​ർ​ക്കു ജി​ല്ല​യി​ൽ പ​ട്ട​യം ന​ൽ​കി.
ട്രൈബ്യൂ​ണ​ലു​ക​ളി​ല്‍ അ​പേ​ക്ഷി​ക്കാ​നു​ള്ള കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്കു സ​ർ​ക്കാ​ർ നീ​ട്ടി​യി​ട്ടു​ണ്ട്. ലൈ​ഫ് മി​ഷ​ൻ വ​ഴി ര​ണ്ടു​ല​ക്ഷം വീ​ടു​ക​ളാ​ണു സ​ർ​ക്കാ​ർ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. വ​ലി​യ നേ​ട്ട​മാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ക​ള​ക്‌​ട​ര്‍ എം.​അ​ഞ്ജ​ന, അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ധ​ര്‍​മ ഭൂ​വ​ന​ച​ന്ദ്ര​ന്‍, സു​വ​ര്‍​ണാ പ്ര​താ​പ​ന്‍, അ​ഫ്സ​ത്ത്, വേ​ണു​ലാ​ല്‍, റ​ഹ്മ​ത്ത്, എ​ഡി​എം വി. ​ഹ​രി​കു​മാ​ര്‍, ആ​ര്‍​ഡി​ഒ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ സ്വ​ര്‍​ണ​മ്മ, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഗു​ണ​ഭോ​ക്താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.