പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു ശി​ലയിട്ടു
Wednesday, January 15, 2020 10:39 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പു​ഷ്ക​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ജോ​ർ​ജ്, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​ക​ല, മി​നി ര​മേ​ശ​ൻ, അ​മ്പി​ളി തി​ല​ക​ൻ,വി​മ​ൽ ര​വീ​ന്ദ്ര​ൻ, അം​ബി​ക ശ​ശി​ധ​ര​ൻ,സ​ജി മ​ണ​പ്പു​റം, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സി.​ബി. ജ്യോ​തി​മ​ണി, കെ.​സി. സ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
2019 -20 -ലെ ​പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നും 64 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ര​ണ്ടു നി​ല​ക​ളു​ള്ള കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. താ​ഴെ ഫ്ര​ണ്ട് ഓ​ഫീ​സും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും മു​ക​ളി​ൽ ബാ​ക്ക് ഓ​ഫീ​സു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പി.​ജി. ഗോ​പി​നാ​ഥി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​കു​ന്ന​തി​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​നു സ​മീ​പം വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ഓ​ഫീ​സ്.