പാ​വു​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, January 15, 2020 10:39 PM IST
മാ​ന്നാ​ർ: പാ​വു​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യ​യു​ടെ കാ​വ​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി.
കൊ​ടി​യേ​റ്റ് ക​ർ​മം ഇ​ട​വ​ക വി​കാ​രി ഫാ. ​എം.​വി. ബെ​ന​റ്റ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് തി​രു​നാ​ൾ സ​മാ​രം​ഭ ബ​ലി​ക്ക് ഫാ. ​എ​യ്ഞ്ച​ൽ ടൈ​ജു മു​ഖ്യ​ക​ർ​മി​ക​ത്വ​വും ഫാ. ​സ്റ്റീ​ഫ​ൻ ഒ​സി​ഡി വ​ച​ന​സ​ന്ദേ​ശ​വും ന​ൽ​കി. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ലെ​നി​ൻ ആ​ന്‍റ​ണി ഐ​വി​ഡി മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഫാ.​അ​ഗ​സ്റ്റ്യ​ൻ സേ​വ്യ​ർ വ​ച​ന​സ​ന്ദേ​ശ​വും ന​ൽ​കും.
തു​ട​ർ​ന്ന് ഇ​ട​വ​ക​ദി​നാ​ഘോ​ഷ​വും ദേ​ലാ​ല​യ നി​ർ​മാ​ണ​ത്തി​നാ​യി പു​റ​ത്തി​റ​ക്കി​യ കൂ​പ്പ​ണി​ന്‍റെ ന​റു​ക്കെ​ടു​പ്പും ന​ട​ക്കും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30ന് ​പ​ന്നാ​യി​ക്ക​ട​വ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് കു​രി​ശ​ടി​യി​ൽ ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന. അ​ഞ്ചി​ന് സാ​യാ​ഹ്ന പ്രാ​ർ​ഥ​ന തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 18നു ​രാ​വി​ലെ എ​ട്ടി​ന് ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന പ്ര​ദ​ക്ഷി​ണം പാ​വു​ക്ക​ര സെ​ന്‍റ് സെ​സ്റ്റ്യ​ൻ​സ് കു​രി​ശ​ടി​ൽ​നി​ന്നും ആ​രം​ഭി​ച്ച് പ​ന്ത​ളാ​റ്റി​ൽ​വ​ഴി ക​റു​ക​യി​ൽ ഭാ​ഗ​ത്തൂ​ടെ പ​ള്ളി​യി​ൽ എ​ത്തി​ചേ​രു​ന്ന​തോ​ടെ തി​രു​നാ​ളി​നു കൊ​ടി​യി​റ​ങ്ങും.