പ​രി​ശീ​ല​നം ന​ല്‍​കി
Wednesday, January 15, 2020 10:39 PM IST
ആ​ല​പ്പു​ഴ: ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ല്‍ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ സൈ​ക്ലോ​ണ്‍ ഷെ​ല്‍​ട്ട​റി​ന്‍റെ നി​ര്‍​മ്മാ​ണം ചെ​റു​ത​ന പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടേ​യും മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ന്നു. സൈ​ക്ലോ​ണ്‍ ഷെ​ല്‍​റ്റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ജ​ന​പ്ര​തി​ധി​ക​ളി​ലും ടാ​സ്‌​ക് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​വ​രി​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ലും അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ചി​ന്തു ച​ന്ദ്ര​ന്‍ പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു. ചെ​റു​ത​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ബി. ര​ത്‌​ന​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഹ​രി​കു​മാ​ര്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​മ​രാ​യ ശ്രീ​ജ, ശ്രീ​ക​ല, പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി. ​രാ​കേ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സൈ​ക്ലോ​ണ്‍ ഷെ​ല്‍​ട്ട​റി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ആ​യാ​പ​റ​മ്പ് ഗ​വ. സ്‌​കൂ​ളി​നോ​ടു ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​വും സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.