വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, January 15, 2020 10:39 PM IST
അ​മ്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​രു​മാ​ടി കി​ഴ​ക്കേ​മു​റി​യി​ലാ​ണു ക​ലാ​കേ​ളി എ​ന്ന പേ​രി​ൽ വാ​യ​ന​ശാ​ല ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഇം​ഗ്ലീ​ഷ് ക​ഥാ​ര​ച​ന​യി​ൽ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ എം.​എ​സ്. അ​മൃ​ത​ല​ക്ഷ്മി, മ​ല​യാ​ളം പ​ദ്യം ചൊ​ല്ല​ലി​ൽ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ആ​ര്യാ രാ​ജേ​ഷ്, കം​പ്യൂ​ട്ട​ർ പ​വ​ർ പോ​യി​ന്‍റ് പ്ര​സ​ന്‍റേ​ഷ​നി​ൽ ദേ​ശീ​യ വി​ജ​യി​യാ​യ ന​യ​നാ പ്ര​സാ​ദ്, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​ഗ്രേ​ഡ് നേ​ടി​യ അ​ന​ന്തു വേ​ണു​ഗോ​പാ​ൽ, സൂ​ര​ജ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ചി​ങ്ങ​പ്പി​റ​വി​യി​ൽ 101 അം​ഗ​ങ്ങ​ൾ​ക്ക് പു​സ്ത​കം വി​ത​ര​ണം ചെ​യ്തു കൊ​ണ്ട് പു​സ്ത​ക​പ്പു​ര​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി.​ആ​ർ. കൈ​മ​ൾ ക​രു​മാ​ടി പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി കെ. ​ശ​ശി​ധ​ര കു​റു​പ്പ്, ശ്രീ​കാ​ന്ത്, ബി. ​ഗോ​പ​കു​മാ​ർ, എ​ൻ. ജ​യ​പ്ര​കാ​ശ്, വി​ജ​യ​കു​മാ​ർ, സി. ​ബി​ന്ദു, വൈ. ​പാ​പ്പ​ച്ച​ൻ, രാ​മ​ച​ന്ദ്ര​ൻ പി. ​നാ​യ​ർ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.