ത​റ​ക്ക​ല്ലി​ട​ൽ ബ​ഹി​ഷ്ക​രി​ച്ച് യു​ഡി​എ​ഫ്
Wednesday, January 15, 2020 10:39 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് 64 ല​ക്ഷം രൂ​പ മു​ട​ക്കി പ​ണി​യു​ന്ന ഓ​ഫീ​സി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് യു ​ഡി എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു.
ര​ഹ​സ്യ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​ന്തം ഇ​ഷ്ട്ട പ്ര​കാ​രം ക​രാ​റു​കാ​ര​നു​മാ​യി ചേ​ർ​ന്ന് ത​റ​ക്ക​ല്ലി​ടാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് കോ​ൺ​ഗ്ര​സ് അം​ഗം എ​ൻ.​പി. പ്ര​ദീ​പ് പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ർ​ത്ത് ത​റ​ക്ക​ല്ലി​ടാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ജ​ന​പ​ങ്കാ​ളി​ത്ത​തോ​ടെ ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യോ​ഗ​ത്തി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. കൃ​ഷ്ണ​ൻ നാ​യ​ർ, എം.​ആ​ർ. രാ​ജേ​ഷ്, സി​ബി ജോ​ൺ, കു​ര്യാ​ക്കോ​സ് കാ​ട്ടു​ത്ത​റ, വി.​എ. ജോ​സ​ഫ്, മോ​ഹ​ന​ൻ പി​ള്ള, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. പ്ര​ദീ​പ്, പി.​വി. ര​ജി​മോ​ൻ, മാ​മ​ച്ച​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, വി​ജ​യ​കു​മാ​രി, ഗം​ഗാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.