തു​ണി​സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, January 15, 2020 10:39 PM IST
പൂ​ച്ചാ​ക്ക​ൽ: പ്ലാ​സ്റ്റി​ക്കി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി തേ​വ​ർ​വ​ട്ടം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ണി​സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു.
അ​ധ്യാ​പ​ക​രും സ്കൂ​ൾ ഹ​രി​ത ക്ല​ബു ചേ​ർ​ന്ന് തൃ​ച്ചാ​റ്റു​കു​ളം ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ പ​ദ്ധ​തി​യി​ലൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തു​ണി​സ​ഞ്ചി വി​ത​ര​ണം ന​ട​പ്പി​ലാ​ക്കി​യ​ത്. പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും തു​ണി​സ​ഞ്ചി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പ​രി​സ്ഥി​തി​യു​ടെ കാ​വ​ലാ​ളാ​കാ​ൻ ആ​ഹ്യാ​നം ചെ​യ്തു കൊ​ണ്ട് ഹൃ​ദ​യ​പൂ​ർ​വം ഭൂ​മി​ക്കാ​യ് എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു​.
സ്കൂ​ളു​ക​ൾ​ക്കു​ള്ള തു​ണി സ​ഞ്ചി​യു​ടെ ഉ​ദ്ഘാ​ട​നം ഫെ​ഡ​റ​ൽ മാ​നേ​ജ​ർ സി.​ആ​ർ. അ​ന്പി​ളി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള തു​ണി സ​ഞ്ചി​യു​ടെ ഉ​ദ്ഘാ​ട​നം പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കൂ​ട​യ്ക്ക​ലും നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ പി.​എ​സ്. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​ശ്രീ​ജ,അ​ധ്യാ​പ​ക​രാ​യ എ​ച്ച്. ഹ​ക്കിം, വി.​ആ​ർ. ര​ജി​ത, ഷാ​ഫി എ. ​ബ​ക്ക​ർ, ഡോ​മി​നി​ക് ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.