മു​ട്ടാ​റി​ൽ ക​ർ​ഷ​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, January 15, 2020 10:39 PM IST
എ​ട​ത്വ: മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ചാ​സി​ന്‍റെ വാ​ർ​ഷി​ക​വും ക​ർ​ഷ​ക​സ​മി​തി രൂ​പീ​ക​ര​ണ​വും ന​ട​ന്നു. ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, അ​സം​ഘ​ടി​ത​രാ​യ ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ക്കു​ക, ക​ർ​ഷ​ക​ർ​ക്കാ​യി പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ക​ർ​ഷ​ക സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​നം ചാ​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്‌ടർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
യൂ​ണി​റ്റ് ഡ​യ​റ​ക്‌ടർ ഏ​ബ്ര​ഹാം ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​പ്ര​ള​യ​ത്തി​ൽ അ​നേ​കം ആ​ളു​ക​ളെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ച മാ​ത്യു ഇ. ​ശ്രാ​ന്പി​ക്ക​ലി​നെ ആ​ദ​രി​ച്ചു. ചാ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ടി. ചാ​ക്കോ ശ്രാ​ന്പി​ക്ക​ൽ, സെ​ക്ര​ട്ട​റി വി.​എ. ജോ​സ​ഫ് വ​ലി​യ​ക​ളം, ക​ർ​ഷ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി ചീ​രം​വേ​ലി​ൽ, ചാ​സി​ന്‍റെ അ​തി​രൂ​പ​ത അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ, ആ​ൻ​സി മോ​നി​ച്ച​ൻ, റാ​ണി ജേ​ക്ക​ബ്, ലാ​ലി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.