വേ​മ്പ​നാ​ട്ട് കാ​യ​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത്: മൂ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്ക​ം
Wednesday, January 15, 2020 10:36 PM IST
ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട്ട് ക​യ​ലി​ലെ മ​ത്സ്യ- ക​ക്ക സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പും മ​ണ്ണ​ഞ്ചേ​രി ​പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്ക​ം.
ഒ​ന്പ​താം വാ​ര്‍​ഡി​ലെ തീ​ര​പ്ര​ദേ​ശ​മാ​യ വി​രി​ശേ​രി ജെ​ട്ടി​ക്കു സ​മീ​പ​മു​ള്ള കാ​യ​ലി​ല്‍ മ​ത്സ്യ​സ​ങ്കേ​ത​വും ക​ക്ക​പു​ന​രു​ജ്ജീ​വ​ന സാ​ങ്കേ​ത​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ക്ഷേ​പി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ല​ഞ്ചി​ത ഷാ​ന​വാ​സ്, വാ​ര്‍​ഡം​ഗം സു​ധീ​ര്‍, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​സ്. മി​നി​മോ​ള്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
മ​ത്സ്യ​സ​മ്പ​ത്തു സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം കാ​യ​ലി​ലെ ക​റു​ത്ത ക​ക്ക​യു​ടെ ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ത്സ്യ​സ​ങ്കേ​ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​വും ക​റു​ത്ത ക​ക്ക​യു​ടെ റി​ലേ​യിം​ഗ് ഉ​ള്‍​പ്പെ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ക്ക സൊ​സൈ​റ്റി​ക​ള്‍, ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.