സ്കുൾ കെട്ടിടം ഉദ്ഘാടനം
Sunday, December 15, 2019 10:47 PM IST
ആ​ല​പ്പു​ഴ ; പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ര​ണ്ടു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് അ​ധി​ക​മാ​യി എ​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​രു​വാ​റ്റ​യി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കു​മാ​ര​പു​രം ഗ​വ. എ​ൽ​പി​എ​സി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​എം. ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​യി. സി. ​സു​ജാ​ത ഹ​രി​പ്പാ​ട്, ബി​ജു കൊ​ല്ല​ശേ​രി, ജോ​ണ്‍ തോ​മ​സ്, ഗി​രി​ജ സ​ന്തോ​ഷ്, സു​രേ​ഷ് ക​ള​രി​ക്ക​ൽ, സു​മ, ദീ​പ റോ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉ​മ്മ​ർ​കു​ഞ്ഞ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.