ക​ർ​ഷ​ക സ​മ​ര​ങ്ങ​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്ക​രു​ത്: സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ
Sunday, December 15, 2019 10:47 PM IST
ച​ങ്ങ​നാ​ശേ​രി: ക്രൈ​സ്ത​വ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​ര​ക്ഷാ സ​മ​ര​ങ്ങ​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്ക​രു​തെ​ന്നും ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ക​ർ​ഷ​ക ര​ക്ഷാ​സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ളം​ബ​ര​ജാ​ഥ​ക്കു മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജാ​ഥാ ക്യാ​പ്റ്റ​ൻ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ് മു​ക​ളേ​ൽ, ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ.​സോ​ണി പ​ള്ളി​ച്ചി​റ, സൈ​ബി അ​ക്ക​ര, ടോ​മി​ച്ച​ൻ അ​യ്യ​രു​കു​ള​ങ്ങ​ര, സാ​ജ​ൻ ഫ്രാ​ൻ​സി​സ്, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ജി​ജി പേ​ര​ക​ശേ​രി, ജോ​സ് ജോ​ണ്‍ വേ​ങ്ങാ​ന്ത​റ, ജോ​സി ക​ല്ലു​ക​ളം, കു​ര്യ​ച്ച​ൻ ഒ​ള​ശ​യി​ൽ, ജോ​യി​ച്ച​ൻ പീ​ലി​യാ​നി​ക്ക​ൽ, ജോ​ർ​ജ് വ​ർ​ക്കി, പി.​സി.​കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.