ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി: അ​ഴി​മ​തി​ക്കാ​ർ ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന്
Sunday, December 15, 2019 10:47 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി ന​ട​ത്തി​യ​വ​ർ ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്. പ​ദ്ധ​തി​ക്കു വേ​ണ്ടി ഇ​നി​യും തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ ഖ​ജ​നാ​വി​ൽ നി​ന്നും ന​ൽ​കി​യ തു​ക എ​ങ്ങ​നെ ചെ​ല​വ​ഴി​ച്ചു​വെ​ന്ന് കൂ​ടി പ​രി​ശോ​ധി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച 200 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​നി​യോ​ഗ​ത്തെ സം​ബ​ന്ധി​ച്ച എ​ജി​യു​ടെ റി​പ്പോ​ർ​ട്ടും ക​ത്തും വെ​ളി​ച്ചം കാ​ണാ​ത്ത സ്ഥി​തി​ക്കു പാ​ലാ​രി​വ​ട്ടം മാ​തൃ​ക​യി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​സ​ക്തി​യേ​റു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ത്ര​യും രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടും ജ​ന​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത പ​ദ്ധ​തി​യു​ടെ ത​ക​ർ​ച്ച​യ്ക്കും 43 ത​വ​ണ പൈ​പ്പ് പൊ​ട്ടു​ക​യും 300 ദി​വ​സ​ങ്ങ​ൾ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​യ്ക്കു​ക​യും ചെ​യ്ത​തി​നും ഉ​ത്ത​ര​വാ​ദി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.