വാ​ഹ​നാ​പ​ക​ടം : അ​ച്ച​നും മ​ക​നും മ​രി​ച്ചു
Sunday, December 15, 2019 10:47 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ക​ള​പ്പു​ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ൽ നി​ള വീ​ട്ടി​ൽ ബാ​ബു (58), മ​ക​ൻ അ​ജി​ത്ത് ബാ​ബു (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.40 നാ​യി​രു​ന്നു സം​ഭ​വം.

ആ​ല​പ്പു​ഴ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഒ​രു പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ബ്രേ​ക്ക് ച​വി​ട്ടി. തൊ​ട്ടു​പി​റ​കെ വ​ന്ന ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ലേ​ക്ക് അ​ൽ​പം ഇ​ടി​ച്ച് ക​യ​റി.

ഈ ​സ​മ​യം പി​ന്നാ​ലെ വ​ന്ന ക​ല്യാ​ണ പാ​ർ​ട്ടി സ​ഞ്ച​രി​ച്ച ബ​സ് ബൈ​ക്കി​നെ ഇ​ടി​ച്ച് ലോ​റി​ക്ക​ടി​യി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ ഇ​രു​വ​രും മ​രി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​മ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ക​യാ​ണ്.