മാ​റ്റ​ത്തി​നൊ​രു​ങ്ങി ആ​ല​പ്പു​ഴ​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം
Saturday, December 14, 2019 11:03 PM IST
ആ​ല​പ്പു​ഴ : ജി​ല്ല​യി​ൽ അ​മ്പ​ല​പ്പു​ഴ - ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു വാ​ട​ക്ക​നാ​ലി​നു കു​റു​കെ സ്ഥി​തി ചെ​യ്യു​ന്ന ശ​വ​ക്കോ​ട്ട് പാ​ല​മാ​ണ് ജി​ല്ല​യു​ടെ പ്ര​വേ​ശ​ന കാ​വാ​ടം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​ന് വീ​തി​കൂ​ട്ടു​ന്ന​തി​ന്‍റെ​യും കൊ​മ്മാ​ടി പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ച്ച​തി​ലൂ​ടെ ആ​ല​പ്പു​ഴ​യു​ടെ പ്ര​വേ​ശ​ന മു​ഖ​മാ​ണ് കാ​ല​ത്തി​നൊ​ത്ത് മാ​റു​ന്ന​ത്.
ദേ​ശീ​യ പാ​ത 66 ക​ട​ന്നു​പോ​കു​ന്ന​ത് മൂ​ലം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​പ്പോ​ഴും ശ​വ​ക്കോ​ട്ട പാ​ല​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സം രൂ​ക്ഷ​മാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് തൊ​ട്ട​ടു​ത്ത് മ​റ്റൊ​രു പാ​ലം കൂ​ടി പ​ണി​ത് പാ​ല​ത്തി​ന് വീ​തി​കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.
കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കൊ​മ്മാ​ടി - കൈ​ചൂ​ണ്ടി റോ​ഡി​ൽ എ.​എ​സ് ക​നാ​ലി​നു കു​റു​കെ​യു​ള്ള കൊ​മ്മാ​ടി പാ​ലം പു​ന​ർ​നി​ർ​മി​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​വ​ക്കോ​ട്ട​പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി ഒ​രു പാ​ല​വും ഒ​രു ന​ട​പ്പാ​ല​വും കൊ​മ്മാ​ടി പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 20 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.