കു​ട്ടിഡോ​ക്ട​ർ പ​ദ്ധ​തി
Saturday, December 14, 2019 11:03 PM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ’കു​ട്ടി ഡോ​ക്ട​ർ’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൈ​റു ഫി​ലി​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ത്ത കു​ട്ടി ഡോ​ക്ട​ർ​മാ​ർ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ന​ൽ​കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം പ​രി​പാ​ടി​ക്ക് മാ​തൃ​ക​യെ​ന്നോ​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ’ആ​ർ​ദ്ര​മീ ആ​ര്യാ​ടി’​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി ഡോ​ക്ട​ർ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ഓ​രോ കു​ട്ടി​ക്കും വി​ദ​ഗ്ധ പ​രി​ശീ​ല​നം, ഫ​സ്റ്റ് എ​യ്ഡ് യൂ​ണി​ഫോം എ​ന്നി​വ ന​ൽ​കി. 136 പേ​ര​ട​ങ്ങു​ന്ന കു​ട്ടി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ സ​ജ്ജ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ആ​ര്യാ​ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.