നോ​ക്കൂ​കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​ക്ഷേ​പം
Saturday, December 14, 2019 11:03 PM IST
ചേ​ർ​ത്ത​ല: വീ​ടു​പ​ണി​ക്കാ​യി ടി​പ്പ​റി​ൽ എ​ത്തി​ച്ച ഇ​ഷ്ടി​ക​യു​ടെ പേ​രി​ൽ നോ​ക്കൂ​കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​ക്ഷേ​പം. വ​യ​ലാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ ത​ങ്കി​ക​വ​ല​ക്കു സ​മീ​പം കൂ​ട്ടു​ക​ണ്ണി​വെ​ളി​യി​ൽ പി.​കെ. പൊ​ന്ന​പ്പ​ന്‍റെ വീ​ടു നി​ർ​മാ​ണ​ത്തി​നി​ടെ തൊ​ഴി​ലാ​ളി​ക​ൾ നോ​ക്കു​കൂ​ലി വാ​ങ്ങി​യ​താ​യ​താ​ണ് ആ​ക്ഷേ​പം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വീ​ടി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പൊ​ന്ന​പ്പ​ൻ പ​റ​ഞ്ഞു. ടി​പ്പ​ർ​ലോ​റി​യി​ൽ എ​ത്തി​ച്ച ഇ​ഷ്ടി​ക വീ​ടി​നു സ​മീ​പം ഇ​റ​ക്കി​യ​പ്പോ​ഴാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​ത്തി​യ​ത്.
ഇ​ഷ്ടി​ക​യൊ​ന്നി​നു മൂ​ന്നു രൂ​പാ പ്ര​കാ​രം ഒ​രോ ലോ​ഡി​നും 2250 രൂ​പാ​വീ​തം നി​ർ​ബ​ന്ധി​ച്ചു വാ​ങ്ങി​യ​താ​യി പൊ​ന്ന​പ്പ​ൻ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ൾ സി​ഐ​ടി​യു വി​ന്‍റെ പേ​രി​ലാ​ണ് നോ​ക്കു​കൂ​ലി വാ​ങ്ങി​യ​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​ന​ൽ​കു​മെ​ന്നും പൊ​ന്ന​പ്പ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ടെ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ബാ​ബു പ​റ​ഞ്ഞു.