സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഫ​ണ്ട് ത​ക​ഴി​യി​ൽ മാ​ത്ര​മാ​യി ഒ​തു​ക്കാ​ൻ നീ​ക്കമെന്ന്
Saturday, December 14, 2019 11:02 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ, നീ​രേ​റ്റു​പു​റം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ ബ​ന്ധി​പ്പി​ച്ച സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഫ​ണ്ട് ത​ക​ഴി പ​ഞ്ചാ​യ​ത്തി​ന് മാ​ത്ര​മാ​യി ഒ​തു​ക്കു​ന്ന​താ​യി പ​രാ​തി. 2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 13-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​നി​ൽ അ​നു​വ​ദി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ച്ച ഫ​ണ്ടാ​ണ് ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്. കൊ​ച്ച​മ്മ​നം-​എ​ട​ത്വ-​ത​ക​ഴി-​ക​ള​ത്തി​പ്പാ​ലം റോ​ഡി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ച്ച 2.5 കോ​ടി രൂ​പാ​യാ​ണ് വ​ക​മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണ​റി​യു​ന്ന​ത്.
അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തോ​ടെ പൈ​പ്പ് സ്ഥാ​പി​ക്ക​ൽ നി​ല​ച്ചു​പോ​യ സ്ഥ​ല​ങ്ങ​ളി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
ജ​ല​അ​ഥോ​റി​റ്റി സ​മ​യ​ബ​ന്ധി​ത​മാ​യി ക​രാ​ർ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​വീ​ക​ര​ണം ന​ട​ന്ന റോ​ഡ് വെ​ട്ടി​പൊ​ളി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി അ​നു​മ​തി ന​ൽ​കി​യി​ല്ല. കൊ​ച്ചി​ൻ മ​റൈ​ൻ എ​ന്‍റ​ർ​പ്രൈ​യി​സ​സ് എ​ന്ന സ്ഥാ​പ​നം പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്നു.
ന​ട​പ്പാ​ത വി​ട്ട് പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ ക​രാ​റു​കാ​ർ തു​നി​ഞ്ഞെ​ങ്കി​ലും ചി​ല സ്ഥ​ല​ങ്ങ​ൾ നി​ർ​മാ​ണം ന​ട​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡി​ലെ ത​ണ​ൽ​മ​ര​ങ്ങ​ളും വൈ​ദ്യു​ലൈ​നും നി​ർ​മാ​ണ​ത്തി​ന് വി​ഘാ​ത​മാ​യി നി​ന്നു. ഇ​തോ​ടെ സ​ങ്കേ​തി​ക കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​റു​കാ​ർ പി​ന്മാ​റു​ക​യാ​ണെ​ന്ന് ജ​ല​അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ട് നി​ശ്ച​ല​മാ​യി.
ക​ഴി​ഞ്ഞ ദി​വ​സം കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നെ​തി​രേ ത​ക​ഴി പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഫ​ണ്ട് മാ​റ്റി ത​രാ​നു​ള്ള ശി​പാ​ർ​ശ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യ​ത്.
ത​ക​ഴി-​കു​ന്നു​മ്മ, പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് പ​റ​ത്ത​റ പാ​ലം, ത​ക​ഴി-​തെ​ന്ന​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​ണ് ഫ​ണ്ട് ചി​ല​വ​ഴി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ത​ല​വ​ടി, ത​ക​ഴി, എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി സോ​ണി, എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​വി. സു​രേ​ഷ്, അ​നി​ത ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ ജ​ല​അ​ഥോ​റി​റ്റി മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​ന് അ​പേ​ക്ഷ ന​ൽ​കു​ക​യും തി​രു​വ​ന​ന്ത​പു​രം ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ എ​ത്തി എ​ഗ്രി​മെ​ന്‍റ് അ​നു​വ​ദി​പ്പി​ക്കു​ക​യും ചെ​യ്തു.
മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്പോ​ൾ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി ഒ​രു പ​ഞ്ചാ​യ​ത്തി​ന് മാ​ത്ര​മാ​യി ഒ​തു​ക്കാ​നു​ള്ള തീ​രു​മാ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യെ കാ​ണാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.