സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്
Saturday, December 14, 2019 11:02 PM IST
മു​ട്ടാ​ർ : ആ​രോ​ഗ്യ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​രി​റ്റി വേ​ൾ​ഡ്, ഇ​ടി​മ​ണ്ണി​ക്ക​ൽ ഒ​പ്റ്റി​ക്ക​ൽ​സ്, മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 17 നു ​മു​ട്ടാ​റി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ പ​ത്തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ കി​ഴ​ക്കേ മി​ത്ര​ക്ക​രി ഹോ​ളി​ഫാ​മി​ലി പാ​രി​ഷ് ഹാ​ളി​ലാ​ണ് ക്യാ​ന്പ്.

പ​രി​ശീ​ല​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

പൂ​ച്ചാ​ക്ക​ൽ : ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​ക​രി​ച്ച പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 222 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​വും സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 17നു ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​ദീ​പ് കു​ട​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ഉ​ഷ എ​ന്നി​വ​ർ അ​റി​യി​ച്ചു. പ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലൈ​ഫ്മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ദ​യ സിം​ഹ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എം. പ്ര​മോ​ദ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.