പ്ലാ​സ്റ്റി​ക്കി​നെ കെ​ട്ടു​കെ​ട്ടി​ക്കാ​ൻ ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മം ഒ​ത്തു​ചേ​ർ​ന്നു
Saturday, December 14, 2019 11:02 PM IST
ചേ​ർ​ത്ത​ല: ഒ​രു ഗ്രാ​മം മു​ഴു​വ​ൻ ശു​ചി​ത്വ​ത്തി​നാ​യി ഒ​ന്നു​ചേ​ർ​ന്ന​ത് ച​രി​ത്ര​നി​മി​ഷ​മാ​യി. വ​ൻ ജ​ന​പ​ങ്കാ​ളി​ത്വ​ത്തോ​ടെ മു​പ്പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ അ​ണി​ചേ​ർ​ന്ന പ​ദ്ധ​തി​യി​ൽ നൂ​റി​ല​ധി​കം ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്. കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന പ്ലാ​സ്റ്റി​ക് പൂ​ർ​ണ​മാ​യി അ​ക​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണ​പ​രി​പാ​ടി ന​ട​ന്ന​ത്.

ത​ണ്ണീ​ർ​മു​ക്ക​ത്ത് നി​ന്നും പ്ലാ​സ്റ്റി​ക്കി​നെ കെ​ട്ടു​കെ​ട്ടി​ക്കാ​ൻ രാ​വി​ലെ ഏ​ഴി​ന് 115 കേ​ന്ദ്ര​ങ്ങ​ളി​ൽ ഗ്രാ​മ​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം, ഹ​രി​ത ക​ർ​മ​സേ​ന, ശു​ചി​ത്വ​മി​ഷ​ൻ തു​ട​ങ്ങി​യ​വ​യു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഇ​വ​രെ കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്, എ​സ്പി​സി കേ​ഡ​റ്റു​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​യും ദീ​പം തെ​ളി​ച്ചു​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. വീ​ടും പ​രി​സ​ര​വും മു​ൻ കൂ​ട്ടി ശു​ചീ​ക​രി​ച്ചി​രു​ന്ന നി​വാ​സി​ക​ൾ വീ​ട്ടി​ൽ നി​ന്ന് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക്കു​ക​ൾ ചാ​ക്കു കെ​ട്ടു​ക​ളാ​ക്കി പ​ണി​യാ​യു​ധ​വു​മാ​യാ​ണ് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ഞ്ചു മ​ണി​ക്കൂ​ർ കൊ​ണ്ട് 23 വാ​ർ​ഡു​ക​ളി​ലും 80 ശ​ത​മാ​ന​ത്തോ​ളം പ്ര​ദേ​ശ​ങ്ങ​ൾ മാ​ലി​ന്യ വി​മു​ക്ത​മാ​ക്കി.

പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും 115 കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ​ണം ന​ൽ​കി. ഉ​ച്ച​യ്ക്ക് 12 ഓ​ടേ മെ​ഗാ കാ​ന്പ​യി​ൻ പൂ​ർ​ത്തി​യാ​ക്കി വി​വി​ധ കേ​ന്ദ​ങ്ങ​ളി​ൽ നി​ന്ന് കാ​ൽ ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലും സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യാ​യ ചാ​ലി​ൽ പ്ര​തീ​ക്ഷ ഭ​വ​ൻ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ എ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ’ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ’ എ​ന്ന പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​നാ​യി. പ്ലാ​സ്റ്റി​ക് വി​മു​ക്ത ഗ്രാ​മ പ്ര​ഖ്യാ​പ​നം എ.​എം. ആ​രി​ഫ് എം.​പി നി​ർ​വ​ഹി​ച്ചു. ചാ​രി​റ്റി വേ​ൾ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. രാ​ജേ​ഷ് ഹ​രി​ത സ​ന്ദേ​ശം ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ രം​ഗ​നാ​ഥ്, ര​മാ മ​ദ​ന​ൻ, സു​ധ​ർ​മ്മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ്, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സ​ന​ൽ​നാ​ഥ്, സാ​നു സു​ധീ​ന്ദ്ര​ൻ, ര​മേ​ഷ് ബാ​ബു, എ​സ്. ശൈ​ലേ​ഷ്, മി​നി ബി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ന്പി​ളി, ഡി. ​ബാ​ബു, ബേ​ബി തോ​മ​സ്, പി.​സി. സേ​വ്യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.