ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി ; പൈ​പ്പ് മാ​റ്റ​ൽ : അ​ന്തി​മ തീ​രു​മാ​നം ഉ​ട​ൻ
Saturday, December 14, 2019 11:02 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ത​ക​ഴി​യി​ലെ നി​ര​ന്ത​രം പൊ​ട്ടു​ന്ന പൈ​പ്പ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ എ​ടു​ക്കും. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ധ​ന​കാ​ര്യ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഗു​ണ​നി​ല​വാ​ര​മു​ള്ള പൈ​പ്പാ​യി​രി​ക്കും പു​തു​താ​യി സ്ഥാ​പി​ക്കു​ക.

നി​ല​വി​ൽ പ്ര​ധാ​ന റോ​ഡ് പൊ​ളി​ച്ച് പൈ​പ്പ് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. എ​ന്നാ​ൽ ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ട് അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്ന് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്തി​മ തീ​രു​മാ​നം മ​ന്ത്രി​ത​ല സ​മി​തി​ക്ക് വി​ട്ട​ത്. പ്ര​ധാ​ന പാ​ത​യി​ലൂ​ടെ പൈ​പ്പ് പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള നി​ല​വി​ലു​ള്ള പ​ദ്ധ​തി തു​ട​ര​ണ​മോ എ​ന്ന നി​ർ​ദേ​ശം യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി. റോ​ഡ് പൊ​ളി​ക്കാ​തെ പ്ര​ധാ​ന വ​ഴി​യി​ൽ നി​ന്നും മാ​റി ഇ​ട​റോ​ഡി​ലൂ​ടെ പൈ​പ്പ് സ്ഥാ​പി​ക്കാ​മെ​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്നു.

ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്പാ​യി ആ​വ​ശ്യ​ത്തി​ന് ആ​ർ​ഒ പ്ലാ​ന്‍റു​ക​ളും മ​റ്റ് അ​നു​ബ​ന്ധ സ​ജീ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ച് മ​ണ്ണ​ഞ്ചേ​രി, മാ​രാ​രി​ക്കു​ളം തെ​ക്ക്, ആ​ര്യാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും ന​ട​ത്തി. ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി. ഇ​രു പ​ദ്ധ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട് ര​ണ്ടാ​ഴ്ച​ക​കം സ​മ​ർ​പി​ക്കാ​നും മ​ന്ത്രി​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു.

ദീ​ർ​ഘ​നാ​ളാ​യി ത​ക​ഴി പ്ര​ദേ​ശ​ത്ത് ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടു​ന്ന​തു​മൂ​ലം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലേ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത് ജ​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. സ്ഥാ​പി​ക്ക​പ്പെ​ട്ട പൈ​പ്പു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ത്തി​ൽ മ​ന്ത്രി ത​ല ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്. ജ​ല​വി​ഭ​വ വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​ബി. അ​ശോ​ക്, ജ​ല​നി​ധി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക്, ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.