ഉ​പ​തെര​ഞ്ഞെ​ടു​പ്പ് : പ്രാ​ദേ​ശി​ക അ​വ​ധി
Friday, December 13, 2019 10:43 PM IST
ആ​ല​പ്പു​ഴ : ജി​ല്ല​യി​ലെ അ​രൂ​ക്കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11 ഹൈ​സ്കൂ​ൾ വാ​ർ​ഡ്, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 16 ച​തു​ർ​ത്ഥ്യാ​ക​രി വാ​ർ​ഡ്, പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17 ക​രു​വാ​റ്റു​കു​ഴി വാ​ർ​ഡ്, ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12 കു​ന്പി​ളി​ശേ​രി വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 17 ന് ​ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.
സ​മാ​ധാ​ന​പ​ര​വും നീ​തി​പൂ​ർ​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 16, 17 തീ​യ​തി​ക​ളി​ലും ടി ​മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും 17നും ​വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​യ അ​രൂ​ക്കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് എ​ന്നി​വ​യ്ക്ക് വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ 18 ഉ​ച്ച​വ​രെ​യും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. പൊ​തു പ​രീ​ക്ഷ​ക​ൾ മു​ൻ​നി​ശ്ച​യ പ്ര​കാ​രം ന​ട​ത്തേ​ണ്ട​തും പോ​ളിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് യാ​തൊ​രു ത​ട​സ​വും വ​രാ​ത്ത രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ/​കോ​ള​ജ് അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കേ​ണ്ട​തു​മാ​ണ്.

ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ അ​രൂ​ക്കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 11 ഹൈ​സ്കൂ​ൾ വാ​ർ​ഡ്, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 16 ച​തു​ർ​ഥ്യാ​ക​രി വാ​ർ​ഡ്, പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17 ക​രു​വാ​റ്റും​കു​ഴി വാ​ർ​ഡ്, ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12 കു​ന്പി​ളി​ശേ​രി വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 17 ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു.
രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന 17 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​വ​രെ​യും വോ​ട്ടെ​ണ്ണ​ൽ​ദി​ന​മാ​യ 18ന് ​പൂ​ർ​ണ​മാ​യും ഡ്രൈ ​ഡേ ആ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 17 നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​ട​ച്ചി​ടേ​ണ്ട​താ​ണ്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രൂ​ക്കു​റ്റി ഗ്രാ​മ​പ!​ഞ്ചാ​യ​ത്ത്, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളു​ടെ ര​ണ്ടു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മ​ദ്യ​ശാ​ല​ക​ൾ 18ന് ​അ​ട​ച്ചി​ടേ​ണ്ട​താ​ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.