കു​ടി​വ​ള്ള വി​ത​ര​ണം നി​ല​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​യോ​ഗം
Friday, December 13, 2019 10:41 PM IST
എ​ട​ത്വ: ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച​തി​നെ​തി​രേ പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി ആ​ന്‍റ് റീ​ഡിം​ഗ് റു​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി. ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡി​ലും എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 12, 13, 14 വാ​ർ​ഡി​ലും എ​ട്ടു​മാ​സ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ നി​ല​യ്ക്ക് കേ​ള​മം​ഗ​ലം പാ​ലം മു​ത​ൽ ചെ​ക്കി​ടി​ക്കാ​ട് പാ​ലം വ​രെ റോ​ഡി​നോ​ട് ചേ​ർ​ന്ന കു​ഴി​യി​ൽ പൈ​പ്പ് സ്ഥാ​പി​ച്ച രീ​തി​യി​ൽ എ​ട​ത്വാ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലും അ​തേ​രീ​തി ആ​വി​ഷ്ക​രി​ച്ചാ​ൽ പൈ​പ്പ് പൊ​ട്ടു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യാ​ൻ ക​ഴി​യു​മെ​ന്നും, പ​ച്ച​യി​ലും മ​രി​യാ​പു​ര​ത്തും നി​ന്നു പോ​യ പൈ​പ്പ് ലൈ​ൻ വ​ലി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ല്ലാ​ത്തപ​ക്ഷം ബ​ഹു​ജ​ന പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി മോ​ൻ​സി മ​ണ്ണാം​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് വ​ർ​ഗീ​സ്, ജ​യ​ൻ ജോ​സ​ഫ്, ഡോ. ​ജോ​ണ്‍​സ​ണ്‍ ഇ​ടി​ക്കു​ള, ജോ​സ​ഫ് ആ​ന്‍റ​ണി, ജോ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, എം. ​അ​നി​യ​ൻ​കു​ഞ്ഞ് , ജെ​യി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.