മാ​ർ ളൂ​യീ​സ് പ​ഴേ​പ​റ​മ്പി​ലി​ന്‍റെ ച​ര​മ​ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ നാ​ളെ
Friday, December 13, 2019 10:41 PM IST
പു​ളി​ങ്കു​ന്ന്: എ​റ​ണാ​കു​ളം വി​കാ​രി​യാ​ത്തി​ന്‍റെ പ്ര​ഥ​മ അ​പ്പ​സ്‌​തോ​ലി​ക്ക​യാ​യി​രു​ന്ന മാ​ർ ളൂ​യീ​സ് പ​ഴേ​പ​റ​മ്പി​ലി​ന്‍റെ ച​ര​മ​ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ മാ​തൃ​ഇ​ട​വ​ക​യാ​യ പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രാ​സ് ഫൊ​റാ​ന പ​ള്ളി​യി​ൽ നാ​ളെ ന​ട​ക്കു​മ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഫൊ​റോ​നാ​യി​ലെ 16 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​തോ​മ​സ് പാ​ടി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജോ​സ് പു​തി​യേ​ട​ത്ത് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. പാ​ശ്ചാ​ത്യ മി​ഷ​ന​റി​മാ​ർ കേ​ര​ള സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളോ​ടു കാ​ട്ടി​യി​രു​ന്ന അ​വ​ഗ​ണ​ന​യ്ക്കും വി​വേ​ച​ന​ത്തി​നു​മെ​തി​രേ പോ​രാ​ടി​യ വ്യ​ക്തി​യാ​യി​രു​ന്നു മാ​ർ ളൂ​യി​സ് പ​ഴേ​പ​റ​മ്പി​ൽ. സ്വ​ന്തം റീ​ത്തി​ൽ നാ​ട്ടു​മെ​ത്രാ​ൻ​മാ​രെ ല​ഭി​ക്കാ​ൻ അ​ക്ഷീ​ണം പ്ര​യ​ത്‌​നി​ച്ച​യാ​ൾ, സ​മു​ദാ​യോ​ദ്ധാ​ര​ക​ൻ, ആ​ധ്യാ​ത്മി​ക പി​താ​വ് എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം പ്ര​ശ​സ്ത​നാ​യി​രു​ന്നു മാ​ർ പ​ഴേ​പ​റ​മ്പി​ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി, സ​ഹ​വി​കാ​രി ഫാ. ​ടോ​ണി കൂ​ലി​പ്പ​റ​മ്പി​ൽ, ട്ര​സ്റ്റി റോ​ജി കൊ​ല്ലം​പ​റ​മ്പി​ൽ, സ​ണ്ണി അ​ഞ്ചി​ൽ, ജി​നോ കാ​ഞ്ഞൂ​ക്ക​ളം തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.