സേ​വ​ന ഉ​പ​നി​കു​തി​ക​ളി​ൽ ഇ​ള​വ്
Friday, December 13, 2019 10:41 PM IST
നെ​ടു​മു​ടി : നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1994 ലെ ​കേ​ര​ളാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​യ​മ​പ്ര​കാ​രം ഈ​ടാ​ക്കി വ​രു​ന്ന സേ​വ​ന ഉ​പ​നി​കു​തി​ക​ളി​ൽ വ​ൻ ഇ​ള​വ് വ​രു​ത്തി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​റി​യി​ച്ചു. ച​ട്ടം 26/2 പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ന്‍റെ ഫ​ല​മാ​യി നി​ല​വി​ൽ ഈ​ടാ​ക്കി വ​രു​ന്ന സേ​വ​ന ഉ​പ​നി​കു​തി നി​ര​ക്ക് വ​സ്തു നി​കു​തി​യു​ടെ 50 ശ​ത​മാ​ന​മെ​ന്ന​ത് പ​ത്ത് ശ​ത​മാ​ന​മാ​യി​ട്ടാ​ണ് ഇ​പ്പോ​ൾ ഇ​ള​വു ചെ​യ്തി​രി​ക്കു​ന്ന​ത്. തെ​രു​വു വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​നം, കു​ടി​വെ​ള്ള വി​ത​ര​ണം എ​ന്നി​വ​യ്ക്കു നി​ല​വി​ലു​ള്ള വ​സ്തു നി​കു​തി​യു​ടെ അ​ഞ്ചു ശ​ത​മാ​നം വീ​തം സേ​വ​ന ഉ​പ​നി​കു​തി എ​ന്ന നി​ര​ക്കി​ലാ​ണ് പു​തി​യ ഭോ​ദ​ഗ​തി.
ഈ ​നി​കു​തി ഇ​ള​വി​ന് ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യം ഉ​ണ്ടാ​യി​രി​ക്കും. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ നി​കു​തി അ​ട​ച്ചി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ധി​ക​മാ​യി അ​ട​ച്ചി​ട്ടു​ള്ള തു​ക അ​തേ കെ​ട്ടി​ട​ത്തി​ന്‍റെ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ നി​കു​തി​യി​ൽ കു​റ​വു ചെ​യ്യു​ന്ന​താ​ണ്. ഈ ​ഇ​ള​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​കു​തി നി​ർ​ണ​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും.
എ​ല്ലാ നി​കു​തി ദാ​യ​ക​രും ഈ ​ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷം വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് അ​ട​യ്ക്കേ​ണ്ട എ​ല്ലാ നി​കു​തി​ക​ളും ലൈ​സ​ൻ​സ് ഫീ​സു​ക​ളും ഒ​ടു​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.