രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപം; ജനജീവിതം ദുസ്സഹമാകുന്നു
Friday, December 13, 2019 10:40 PM IST
എ​ട​ത്വ: രാ​ത്രി​യു​ടെ മ​റ​വി​ൽ റോ​ഡ​രി​കി​ൽ കോ​ഴി​യു​ടെ വേ​സ്റ്റ് ചാ​ക്ക് ക​ണ​ക്കി​ന് നി​ക്ഷേ​പി​ച്ച നി​ല​യി​ൽ. എ​ട​ത്വ-​ത​ക​ഴി റോ​ഡി​ൽ ചെ​ക്കി​ടി​ക്കാ​ട് മി​ൽ​മ ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ റോ​ഡ​രി​കി​ൽ അ​റ​വ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. കാ​ൽ​ന​ട-​വാ​ഹ​ന യാ​ത്ര​ക്കാ​ർ മൂ​ക്കു​പൊ​ത്തി​വേ​ണം ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ.

30 ചാ​ക്കോ​ളം നി​റ​ച്ച കോ​ഴി​യു​ടെ അ​റ​വു മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12 നു​ശേ​ഷ​മാ​ണ് ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തെ​ന്നാ​ണ് സ​മീ​പ​ത്തെ ത​ട്ടു​ക​ട ഉ​ട​മ പ​റ​യു​ന്നു​ത്. മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ചെ​ക്കി​ടി​ക്കാ​ട് മി​ൽ​മ ജം​ഗ്ഷ​നി​ൽ നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ പ​റ​ത്ത​റ പാ​ല​ത്തി​ലും തോ​ട്ടി​ലും അ​റ​വു മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന​വ​ർ ദി​വ​സ​ങ്ങ​ളോ​ളം പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലും തോ​ട്ടി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​ട​ത്വ-​ത​ക​ഴി റോ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് മാ​ലി​ന്യ നി​ക്ഷേ​പ​വും സ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യ​വും ഏ​റു​ക​യാ​ണ്. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം ചാ​ക്കി​ൽ കെ​ട്ടി ത​ള്ളി​യ നി​ല​യി​ലാ​ണ്. ഇ​റ​ച്ചി​ക്ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന മാ​ലി​ന്യ​മാ​ണ് റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന​ത്. അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.
പാ​ല​ത്തി​ൽനി​ന്ന് ന​ദി​ക​ളി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന സം​ഘ​ങ്ങ​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വി​ല​സു​ക​യാ​ണ്.

ര​ണ്ടു​മാ​സം മു​ന്പ് വീ​യ​പു​രം-​എ​ട​ത്വ റോ​ഡി​ൽ കോ​ഴി​മു​ക്ക് പൂ​വ​ത്തു​കു​ന്നേ​ൽ പാ​ല​ത്തി​ൽ നി​ന്ന് ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള ആ​ഹാ​ര അ​വ​ശി​ഷ്ടം പ​ത്തോ​ളം പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ നി​റ​ച്ചാ​ണ് പാ​ല​ത്തി​ലും തോ​ട്ടി​ലു​മാ​യി ത​ള്ളി​യ​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു കേ​ള​മം​ഗ​ലം പാ​ല​ത്തി​ലും ത​ക​ഴി പാ​ല​ത്തി​ലും ഇ​തേ​പോ​ലെ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. കു​ളി​ക്കാ​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തോ​ടു​ക​ളി​ലാ​ണ് അ​റ​വു മാ​ലി​ന്യം ഉ​ൾ​പ്പെടെ​യു​ള്ള​വ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

മാ​ലി​ന്യം ഇ​ടു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ക​യും അ​തു​പോ​ലെ പാ​ല​ങ്ങ​ളി​ൽ സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.