ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​ന് വീ​തി​കൂ​ടും, കൊ​മ്മാ​ടി പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്നു; ര​ണ്ടി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ
Thursday, December 12, 2019 10:26 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വി​ക​സ​ന​ത്തി​ന്‍റെ പു​തി​യൊ​ര​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​ന് വീ​തി​കൂ​ട്ടു​ന്നു. ഒ​പ്പം ആ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൊ​മ്മാ​ടി പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 28.45 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യി. പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​നു സ​മീ​പം നാ​ളെ രാ​വി​ലെ 9.15ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ധ​ന മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഡ്വ. എ.​എം.​ആ​രി​ഫ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

നി​ല​വി​ലു​ള്ള ശ​വ​ക്കോ​ട്ട പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി കി​ഴ​ക്കു​വ​ശ​ത്ത് 14 മീ​റ്റ​ർ വീ​തി​യി​ലാ​ണ് വീ​തി കൂ​ട്ടു​ന്ന​ത്. പാ​ല​ത്തി​നോ​ടു ചേ​ർ​ന്ന് ന​ട​പ്പാ​ലം കൂ​ടി നി​ർ​മി​ക്കു​ന്നു​ണ്ട്. കൊ​മ്മാ​ടി പാ​ല​ത്തി​ന് പ​ക​രം പു​തി​യ പാ​ല​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 24 മീ​റ്റ​ർ വീ​തി​യി​ൽ പു​തി​യ പാ​ല​മാ​ണ് പ​ണി​യു​ക. കൂ​ടാ​തെ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പാ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡും പു​ന​ർ​നി​ർ​മി​ക്കു​ന്നു​ണ്ട്. കൊ​മ്മാ​ടി പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​കൂ​ടി പോ​കു​ന്ന റോ​ഡാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ക.

ച​ട​ങ്ങി​ൽ കെ​ആ​ർ​എ​ഫ്ബി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡാ​ർ​ലി​ൻ കാ​ർ​മ​ലി​റ്റ ഡി​ക്രൂ​സ് സ്വാ​ഗ​തം പ​റ​യും. ‌ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഡി. ​ല​ക്ഷ്മ​ണ​ൻ, ക​രോ​ളി​ൻ പീ​റ്റ​ർ, എം.​കെ. നി​സാ​ർ, കെ.​ജെ. പ്ര​വീ​ണ്‍, ആ​ർ. ഷീ​ബ, പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​സ്. മ​നോ​മോ​ഹ​ൻ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ എ​ൻ. ബി​ന്ദു, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ തി​രു​വ​ന്പാ​ടി എ.​എ​ൻ പു​രം റോ​ഡും ക​ലി​ങ്കും പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നാ​ളെ രാ​വി​ലെ 10.30ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ർ. ഹ​രി, പി​ഡ​ബ്ല്യൂ​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി. ​വി​നു, വൈ​സ് ചെ​യ​ർ​മാ​ൻ ജ്യോ​തി​മോ​ൾ, കൗ​ണ്‍​സി​ല​ർ വി​ജ​യ​കു​മാ​ർ, സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ബി​എം ആ​ൻ​ഡ് ബി​സി മാ​തൃ​ക​യി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പു​ന​ർ​നി​ർ​മി​ച്ച അ​ന്പ​ല​പ്പു​ഴ​ക്ഷേ​ത്രം-​ക​രൂ​ർ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. 4.29 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി. ​ബി​ജു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്ത് ഹാ​മി​ദ് മു​ഖ്യാ​തി​ഥി​യാ​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ​ദേ​വി, അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ൽ, അ​ന്പ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ര​തീ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, അ​സി. എ​ൻ​ജി​നി​യ​ർ ബ്രൂ​സ​ൻ ഹെ​റാ​ൾ​ഡ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.