ബീ​ച്ച് ഗെ​യിം​സ് 2019 ; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, December 12, 2019 10:23 PM IST
ആ​ല​പ്പു​ഴ: ക​ട​ലോ​ര​മേ​ഖ​ല​യു​ടെ കാ​യി​ക കു​തി​പ്പ് ല​ക്ഷ്യ​മി​ട്ട് കേ​ര​ള സ​ർ​ക്കാ​ർ കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബീ​ച്ച് ഗെ​യിം​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്തു ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് പൊ​തു​മ​രാ​മ​ത്തു ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

ഫു​ട്ബോ​ൾ, ക​ബ​ഡി, വ​ടം​വ​ലി, വോ​ളി​ബോ​ൾ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ പ്ര​മു​ഖ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കാ​നെ​ത്തു​ന്ന​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. അ​വ​സാ​ന ദി​വ​സ​മാ​യ 15ന് ​വൈ​കു​ന്നേ​രം ന​ട​ത്തു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ധ​ന-​ക​യ​ർ മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​എം. ആ​രി​ഫ് എം​പി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. രാ​ഷ്ട്രീ​യ - സാ​മൂ​ഹി​ക - സാം​സ്കാ​രി​ക - കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.