സ​പ്ത​തി ആ​ഘോ​ഷ​വും മ​ഹാ​സം​ഗ​മ​വും
Thursday, December 12, 2019 10:23 PM IST
മു​ട്ടാ​ർ: മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 22 ന് ​മ​ഹാ​സം​ഗ​മം ന​ട​ത്തു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പൂ​ർ​വ വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക കു​ടും​ബ​ങ്ങ​ളു​ടെ അ​പൂ​ർ​വ സം​ഗ​മം ന​ട​ക്കും. ഈ ​സം​ഗ​മ​ത്തി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ സ​ഹ​വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന മ​ഹാ​സം​ഗ​മം എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫോ​ണ്‍: 9847475281, 9526494246, 9495749485.