പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ത​ന​ത് വി​ഭ​വ​ങ്ങ​ളു​മാ​യി പാ​ല​ക്കാ​ട് കു​ടും​ബ​ശ്രീ മി​ഷ​ൻ
Wednesday, December 11, 2019 10:55 PM IST
മാ​വി​ലേ​ക്ക​ര: പാ​ല​ക്കാ​ട് കു​ടും​ബ​ശ്രീ മി​ഷ​ൻ മാ​വേ​ലി​ക്ക​ര കോ​ടി​ക്ക​ൽ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക​ക്കു​ന്ന ഗ​ദ്ദി​ക​യു​ടെ വേ​ദി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത് പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ അ​പൂ​ർ​വ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യാ​ണ്.
അ​ട്ട​പ്പാ​ടി സ​മ​ഗ്ര​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ഭ​വ​ങ്ങ​ൾ വാ​ങ്ങി കു​ടും​ബ​ശ്രീ ഹി​ൽ വാ​ല്യൂ എ​ത്തി​ക്ക് ടേ​സ്റ്റ് ഓ​ഫ് വെ​സ്റ്റേ​ണ്‍ ഘ​ട്ട്സ് എ​ന്ന പേ​രി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു. കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളും സം​രം​ഭ​ക ഗ്രൂ​പ്പു​ക​ളും വ​ഴി​യാ​ണ് ശേ​ഖ​രി​ക്കു​ന്ന വ​സ്തു​ക്ക​ൾ വി​ല്പ​ന​യ്ക്ക് എ​ത്തു​ന്ന​ത്. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ടു വാ​ങ്ങു​ന്ന​തി​ലൂ​ടെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ തു​ക​യും ല​ഭി​ക്കു​ന്നു.
തീ​ർ​ത്തും പ്ര​കൃ​തി​ദ​ത്ത​മാ​യ രീ​തി​യി​ൽ കൃ​ഷി​ചെ​യ്യു​ന്ന വി​ഭ​വ​ങ്ങ​ൾ ആ​രോ​ഗ്യ​ദാ​യ​ക​വു​മാ​ണ്. ശു​ദ്ധ​മാ​യ തേ​നും മ​ഞ്ഞ​ളു​മെ​ല്ലാം ഇ​വി​ടെ ല​ഭി​ക്കു​ന്നു. അ​ട്ട​പ്പാ​ടി​യു​ടെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ളാ​യ ചെ​റു​തേ​ൻ, ചാ​മ, തി​ന, കു​തി​ര​വാ​ലി, ക​ന്പ് എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.
ക​ടു​ക്, കൊ​ടം​പു​ളി, മ​ല്ലി​പൊ​ടി, കു​രു​മു​ള​ക്, ഗ്രാ​ന്പു, കാ​പ്പി, വെ​ളി​ച്ചെ​ണ്ണ, കു​ന്തി​രി​ക്കം, തേ​ൻ, റാ​ഗി, തി​ന, മു​തി​ര, നെ​ല്ലി​ക്ക, ഇ​ഞ്ചി തു​ട​ങ്ങി​യ പ​തി​നാ​റോ​ളം വി​ഭ​വ​ങ്ങ​ൾ സ്റ്റാ​ളി​ലു​ണ്ട്. മാ​യ​വും ക​ല​ർ​പ്പും ഇ​ല്ലാ​ത്ത പ്ര​കൃ​തി​ദ​ത്ത​മാ​യ വി​ഭ​വ​ങ്ങ​ളാ​ണ് ആ​ളു​ക​ളെ ഇ​വ​രു​ടെ സ്റ്റാ​ളി​ലേ​ക്കു എ​ത്തി​ക്കു​ന്ന​ത്, ഹി​ൽ വാ​ല്യൂ എ​ന്ന പേ​രി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ച്ചി​ട്ടു മൂ​ന്നു മാ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളു​വെ​ങ്കി​ലും വി​പ​ണി​യി​ൽ ഇ​ടം നേ​ടാ​ൻ ഇ​തി​ന​കം ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ആ​മ​സോ​ണ്‍ വ​ഴി​യും ഇ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.