അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ക് ഭാ​ഷാ​ദി​നം ദേ​ശീ​യ സെ​മി​നാ​ര്‍ 14ന്
Wednesday, December 11, 2019 10:55 PM IST
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (കെ​എ​റ്റി​എ​ഫ്) സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.​ആ​ല​പ്പു​ഴ ല​ജ്‌​ന​ത്തു​ല്‍ മു​ഹ​മ്മ​ദി​യ്യാ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ 14ന് ​രാ​വി​ലെ പ​ത്തി​നാ​രം​ഭി​ക്കു​ന്ന സെ​മി​നാ​ര്‍ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ എ .​എം. ന​സീ​ര്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. യ​മ​നി​ലെ സ​ന​യ്യ യൂ​ണി​വേ​ഴ്‌​സി​റ്റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഈ​സാ അ​ലി മു​ഹ​മ്മ​ദ് അ​ലി, ഡോ. ​കു​ഞ്ഞു​മു​ഹ​മ്മ​ദ് പു​ല​വ​ത്ത്, എ​സ് സി​ഇ​ആ​ര്‍​റ്റി റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​സ​ഫീ​റു​ദ്ദീ​ന്‍, എം. ​സ്വ​ലാ​ഹു​ദ്ദീ​ന്‍ മ​ദ​നി എ​ന്നി​വ​ര്‍ സെ​മി​നാ​റി​ല്‍ സം​ബ​ന്ധി​ക്കും. ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​എ​ടി​എ​ഫ് മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്വ​ലാ​ഹു​ദ്ദീ​ന്‍ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.​
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​ബ്‌​റാ​ഹീം മാ​തൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​റ​ബി​ക് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ വി. ​അ​ബ്ദു​ര്‍​റ​ഷീ​ദ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ എ.​എം. ന​സീ​ര്‍, കെ​എ​റ്റി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. അ​ലി​ക്കു​ട്ടി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി.​പി. അ​ബ്ദു​ല്‍​ഹ​ഖ്, ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ബി.​എ. ഗ​ഫൂ​ര്‍, എ.​എം. നൗ​ഫ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.