എ​ലി​ഫ​ന്‍റ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​രി​ല്‍
Wednesday, December 11, 2019 10:55 PM IST
ആ​ല​പ്പു​ഴ: എ​ലി​ഫ​ന്‍റ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം 14 ന് ​തൃ​ശൂ​ര്‍ കൗ​സ്തു​ഭംഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ബി. ​ച​ന്ദ്ര​ചൂ​ഡ​ന്‍​പി​ള്ള എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.​രാ​വി​ലെ ഏ​ഴി​ന് ഗ​ജ​പൂ​ജ​യോ​ടും ആ​ന​യു​ട്ടി​നോ​ടും കൂ​ടി​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക.11 ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി കെ. ​രാ​ജു ഉ​ദ് ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി​മാ​രാ​യ വി .​എ​സ് സു​നി​ല്‍​കു​മാ​ര്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. റ്റി.​എ​ന്‍ പ്ര​താ​പ​ന്‍ എം ​പി, മേ​യ​ര്‍ അ​ജി​ത വി​ജ​യ​ന്‍, പി .​സി ജോ​ര്‍​ജ് എം​എ​ല്‍​എ, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍, ചീ​ഫ് വൈ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍ സു​രേ​ന്ദ്ര​കു​മാ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ക്കും.​നാ​ട്ടാ​ന പ​രി​പാ​ല​ന രം​ഗം നേ​രി​ടു​ന്ന വ​ര്‍​ത്ത​മാ​ന കാ​ല പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും സ​മ്മേ​ള​നം ഗൗ​ര​വ​മാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.​അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ബി​പി​ന്‍​ദാ​സും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.