ഗ​ദ്ദി​ക​യ്ക്ക് ഇ​ന്ന് മാവേലിക്കരയിൽ കൊടിയിറക്കം
Wednesday, December 11, 2019 10:55 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര​യി​ൽ ന​ട​ന്നു​വ​രു​ന്ന ഗ​ദ്ദി​ക 2019 ന് ​ഇ​ന്ന് തി​ര​ശീ​ല വീ​ഴും. സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​ആ​ർ​എ​സു​ക​ൾ​ക്കും ഐ​ടി​ഐ​ക​ൾ​ക്കു​മു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​ർ​വ​ഹി​ക്കും. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, എ.​എം. ആ​രി​ഫ് എം​പി, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ, തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​പി. പു​ഗ​ഴേ​ന്തി പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ക​രി​യാ​ത്ത​ൻ തി​റ, മ​ല​ക്കു​ടി​യ നൃ​ത്തം, ആ​ഫ്രോ ഏ​ഷ്യ​ൻ മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​യും ന​ട​ക്കും.
ഗ​ദ്ദി​ക മേ​ള​യു​ടെ ഒ​ന്പ​താം​ദി​നം ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗോ​ത്ര​സ​മൂ​ഹ​ത്തി​ന്‍റെ ത​ന​ത് ക​ല​ക​ളും സം​സ്കാ​ര​വും പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​വാ​ൻ ഗ​ദ്ദി​ക മേ​ള​യ്ക്ക് ക​ഴി​ഞ്ഞു​വെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ പറഞ്ഞു. വ​ർ​ത്ത​മാ​ന​കാ​ല കാ​ല​ഘ​ട്ട​ത്തി​ൽ പ​ല​പ്പോ​ഴും സ​മൂ​ഹം മ​റ​ന്നു​പോ​കു​ന്ന സ്നേ​ഹ​ത്തി​ന്‍റേ​യും സ​മ​ത്വ​ത്തി​ന്‍റേ​യും ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് സ​മൂ​ഹ​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ല​യ്ക്കും സം​സ്കാ​ര​ത്തി​നും ത​ന​ത് രീ​തി​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഇ​ത്ത​രം മേ​ള​ക​ളി​ലൂ​ടെ ന​ൽ​കാ​നാ​വു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ള്ളി​കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ നാ​ട​ക ര​ച​യി​താ​വ് ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ, ക​വ​യി​ത്രി ക​നി​മോ​ൾ, കി​ർ​താ​ഡ്സ് ലെ​ക്ച്ച​റ​ർ വി. ​നൈ​നാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.