മ​ത്സ്യ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യും അ​തി​ജീ​വ​ന​വും സെമിനാർ നടത്തി
Wednesday, December 11, 2019 10:55 PM IST
അ​മ്പ​ല​പ്പു​ഴ : പ​ന്ത്ര​ണ്ട് നോ​ട്ടി​ക്ക​ൽ മൈ​ലി​നി​പ്പു​റ​മു​ള്ള ക​ട​ലും വൈ​ദേ​ശി​ക​ർ​ക്ക് തീ​റെ​ഴു​തി ന​ൽ​കാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി മ​ത്സ്യ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യും അ​തി​ജീ​വ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി ക​യ​റ്റു​മ​തി പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​നീ​ക്കം ക​ട​ലി​ന്‍റെ നേ​ര​വ​കാ​ശി​ക​ളാ​യ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വെ​ള്ള​ത്തി​ലാ​ക്കും. ഇ​തി​നു​പ​ക​ര​മാ​യി ആ​ഴ​ക്ക​ട​ൽ ട്രോ​ള​റു​ക​ൾ​ക്കു​ള​ള ലൈ​സ​ൻ​സ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ശ​ക്ത​മാ​ണ്. എ​ന്നാ​ൽ എ​ല്ലാ മേ​ഖ​ല​യേ​യും ത​ക​ർ​ക്കു​ന്ന മോ​ഡി സ​ർ​ക്കാ​ർ ഇ​തി​ൽ എ​ന്തു ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന​ത് വ്യ​ക്ത​മ​ല്ല.
തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി 45 വ​ർ​ഷ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലി​ല്ലാ​യ്മ രാ​ജ്യം നേ​രി​ടു​ന്നു. ഈ ​ഘ​ട്ട​ത്തി​ലും അ​ഞ്ചു​ല​ക്ഷം കോ​ടി​യു​ടെ നി​കു​തി​യി​ള​വു ന​ൽ​കി കോ​ർ​പ​റേ​റ്റു​ക​ളെ വ​ള​ർ​ത്തു​ക​യാ​ണ്. 550 കോ​ടി മൂ​ല​ധ​ന​മു​ണ്ടാ​യി​രു​ന്ന റി​ല​യ​ൻ​സ് അ​ഞ്ചു​വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ 1569 ല​ക്ഷം കോ​ടി മൂ​ല​ധ​ന​മു​ള്ള ക​മ്പ​നി​യാ​യി മാ​റി. അ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ കൃ​ത്തു​പാ​ള​യെ​ടു​ക്കു​ന്നു. ക​ർ​ഷ​ക​ർ പ​ട്ടി​ണി​യി​ലാ​കു​ന്നു. ഇ​താ​ണ് അ​വ​സ്ഥ. എം​എ​ൽ​എ​മാ​രെ വി​ല​യ് വാ​ങ്ങാ​ൻ ചെ​ല​വി​ട്ട തു​ക​യ്ക്ക് പ്ര​ത്യു​പ​കാ​ര​മാ​യാ​ണ് ഇ​ത്ര​യ​ധി​കം നി​കു​തി​യി​ള​വു​ക​ൾ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് കേ​ന്ദ്രം ന​ൽ​കു​ന്ന​ത്. ജി​എ​സ്ടി ഇ​ന​ത്തി​ൽ ല​ഭി​കേ​ണ്ട അ​ർ​ഹ​ത​പ്പെ​ട്ട തു​ക​പോ​ലും ന​ൽ​കാ​തെ കേ​ര​ള​ത്ത ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്രം കൈ​ക്കൊ​ള്ളു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മാ​ശ്വാ​സ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഗ​ഡു​പോ​ലും നാ​ളി​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. ഈ​യ​വ​സ​ര​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പ​ടെ​യു​ള​ള​വ​രു​ടെ യോ​ജി​ച്ച പോ​രാ​ട്ടം ആ​വ​ശ്യ​മാ​ണ്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ക്കെ​ണി​യി​ൽ നി​ന്നു ക​ര​ക​യ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. അ​തി​ന് അ​വ​ർ​ക്കു സ്വ​ന്ത​മാ​യി വ​ള്ള​വും വ​ല​യും ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്കു രൂ​പം ന​ൽ​കി.