കാ​ർ കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞു
Wednesday, December 11, 2019 10:53 PM IST
പൂ​ച്ചാ​ക്ക​ൽ: കാ​ർ കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞു. യാ​ത​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് മ​ണ​പ്പു​റം സ​ര​സ്വ​തി നി​ല​യം വി​ട്ടി​ൽ വി​നോ​ദ് മ​ല്ല​ന്‍റെ കാ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കു​ള​ത്തി​ലേ​ക്കു മ​റി​ഞ്ഞ​ത്. വി​നോ​ദ് മ​ല്ല​നും ഭാ​ര്യ സു​നി​ത​യും കൂ​ടി ചേ​ർ​ത്ത​ല​യ്ക്കു പോ​കു​ന്ന​തി​ന് മ​ണ​പ്പു​റം റോ​ഡി​ലെ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ റോ​ഡി​ന്‍റെ സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. തു​ട​ർ​ന്ന് പു​ച്ചാ​ക്ക​ൽ പോ​ലീ​സും ചേ​ർ​ത്ത​ല ഫ​യ​ർ സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി കാ​ർ കു​ള​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്തു.