അ​ന്ധ​കാ​ര​ന​ഴി പാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന റോ​ഡ് ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Wednesday, December 11, 2019 10:53 PM IST
ആ​ല​പ്പു​ഴ: എ​ട്ടു​വ​ർ​ഷ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത അ​ന്ധ​കാ​ര​ന​ഴി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ ഉ​ത്ത​ര​വാ​യി. ക​മ്മീ​ഷ​നം​ഗം അ​ഡ്വ. ബി​ന്ദു എം. ​തോ​മ​സാ​ണ് കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച​ത്. ജ​നു​വ​രി 29 ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.
ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള പാ​ല​മാ​ണി​ത്. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.
ക​മ്മീ​ഷ​ൻ സ്ഥ​ലം നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യോ​ട് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ കേ​സു​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. സൈ​ബ​ർ ആ​ക്ര​മ​ണം, ജോ​ലി സം​ബ​ന്ധ​മാ​യ കേ​സു​ക​ൾ, ന്യൂ​ന​പ​ക്ഷ ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​ക​ളി​ൽ തു​ക ഗ​ഡു​ക്ക​ളാ​യി യ​ഥാ​സ​മ​യം ല​ഭി​ക്കാ​ത്ത​ത്, തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച കേ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക​മ്മീ​ഷ​നു മു​ന്പി​ൽ എ​ത്തി​യ​ത്. പ​ഴ​യ പ​രാ​തി​ക​ളി​ൽ ഒ​ന്നൊ​ഴി​കെ എ​ല്ലാം തീ​ർ​പ്പാ​ക്കി. പു​തി​യ പ​രാ​തി​യി​ന്മേ​ലു​ള്ള റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്. ക​മ്മീ​ഷ​ന്‍റെ അ​ടു​ത്ത സി​റ്റിം​ഗ് ജ​നു​വ​രി 29 ന് ​ന​ട​ക്കും.