ഭ​ക്ത​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​കയറി എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, December 10, 2019 10:46 PM IST
ചെ​ങ്ങ​ന്നൂ​ർ: ച​ക്കു​ള​ത്തു​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല നേ​ർ​ച്ച അ​ർ​പ്പി​ക്കാ​നെ​ത്തി​യ ഭ​ക്ത​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി എ​ട്ടു​സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു . സം​ഭ​വം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു മ​ണി​യോ​ടെ എം.​സി. റോ​ഡി​ൽ തി​രു​വ​ല്ല ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ൽ മ​ഴു​ക്കീ​ർ പ്രാ​വി​ൻ കൂ​ടി​നു​സ​മീ​പ​മാ​യി​രു​ന്നു. റോ​ഡ​രി​കി​ൽ പൊ​ങ്കാ​ല​യ്ക്കാ​യി ത​യാ​റാ​ക്കി​യ അ​ടു​പ്പു​ക​ൾ ത​ക​ർ​ത്ത് ഭ​ക്ത​രു​ടെ ഇ​ട​യി​ലേ​ക്ക് മാ​രു​തി ഓ​ൾ​ട്ടോ കാ​ർ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നെ​ത്തി​യ പു​ലി​യൂ​ർ ശ​ര​ത് ഭ​വ​നി​ൽ ഗീ​ത (46), പു​ലി​യൂ​ർ പാ​ല​ച്ചു​വ​ട് ത​ട്ട​യ്ക്കാ​ട്ട് വ​ട​ക്കേ​തി​ൽ പ്ര​സ​ന്ന​കു​മാ​രി (57), പാ​ല​ച്ചു​വ​ട്ടി​ൽ സു​ജാ​ത(35), മ​ഴു​ക്കീ​ർ പ​ടി​ഞ്ഞാ​റെ കൈ​ലാ​ത്ത് ര​ഞ്ജ​ന (20), ക​ല്ലി​ശേ​രി പു​ത്ത​ൻ​പു​ര​യി​ൽ പ്ര​വീ​ണ(23), മു​ഴു​ക്കീ​ർ പ​ടി​ഞ്ഞാ​റെ കൈ​ലാ​ത്ത് വി​ദ്യ (28), മ​ഴു​ക്കീ​ർ സി​ന്ധു ഭ​വ​ന​ത്തി​ൽ നീ​തു 19), മ​ഴു​ക്കീ​ർ പു​ത്ത​ൻ​പു​ര​യി​ൽ വീ​ണ (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​തി​ൽ ഗീ​ത(46) യ്ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ ത​ല​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ത​ലേ രാ​ത്രി​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​മാ​യി ത​ന്നെ പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നെ​ത്തി​യ ഭ​ക്ത​ർ ത​ണ​ൽ നോ​ക്കി പൊ​ങ്കാ​ല അ​ടു​പ്പി​ന് ഇ​ടം പി​ടി​ച്ചി​രു​ന്നു. തി​രു​വ​ല്ല​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ വാ​ഹ​നം ദി​ശ​തെ​റ്റി റോ​ഡി​ന്‍റെ എ​തി​ർ ഭാ​ഗ​ത്തേ​ക്ക് (വ​ല​തു വ​ശ​ത്തേ​ക്ക്) ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡി​ലെ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ചി​രു​ന്ന തൂ​ണും ദി​ശാ​സൂ​ചി​കാ ബോ​ർ​ഡും ത​ക​ർ​ത്തു കൊ​ണ്ടാ​ണ് ഭ​ക്ത​രു​ടെ ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. അ​തു കൊ​ണ്ട് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട മ​ല​യി​ൻ​കീ​ഴ് സു​ധി വി​ഹാ​റി​ൽ സു​ധി മോ​ഹ​നാ(30)​ണ് അ​പ​ക​ട സ​മ​യം കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് എ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. മ​ല​യി​ൻ കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ സൂ​ര്യ​നാ​രാ​യ​ണ​ൻ, മ​നു എ​ന്നീ സു​ഹൃ​ത്തു​ക്ക​ളെ​യും കൊ​ണ്ട് കോ​ട്ട​യ​ത്ത് ന​ട​ന്ന ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​ച്ചു​വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം. ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​വാം വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.