യാ​ഗ​ഭൂ​മി​യാ​യി ച​ക്കു​ള​ത്തു​കാ​വ്! പൊ​ങ്കാ​ല​യ്ക്ക് ഭക്തരുടെ പ്രവാഹം
Tuesday, December 10, 2019 10:46 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ത്യ​ക്കാ​ർ​ത്തി​ക പൊ​ങ്കാ​ല​ക്ക് ഭക്തരുടെ പ്രവാ ഹം. ശ​ര​ണ​മ​ന്ത്ര​ങ്ങ​ൾ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഭ​ക്ത​ർ പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​ർ​ന്ന​തോ​ടെ ച​ക്കു​ള​ത്തു​കാ​വും പ​രി​സ​ര​വും ഇ​ന്ന​ലെ രാ​വി​ലെ യാ​ഗ​ഭൂ​മി​യാ​യി മാ​റി. ക്ഷേ​ത്ര​ത്തി​ന്് എ​ഴു​പ​ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​യി​രു​ന്നു പൊ​ങ്കാ​ല അ​ടു​പ്പു​ക​ൾ നി​ര​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും പ​റ​ന്പു​ക​ളി​ലും എ​ല്ലാം ഭ​ക്ത​രെ കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു.

വെ​യി​ലും ക​ന​ത്ത ചൂ​ടും വ​ക​വ​യ്ക്കാ​തെ​യാ​യി​രു​ന്നു ച​ക്കു​ള​ത്ത​മ്മ​യ്ക്ക് പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​ത്. വെ​യി​ലി​ന്‍റെ ചൂ​ട് ശ​ക്തി​പ്രാ​പി​ച്ചി​ട്ടും ഭ​ക്തി കൈ​വി​ടാ​തെ​യാ​ണ് സ്ത്രീ​ക​ൾ ദേ​വീ കീ​ർ​ത്ത​ന​ങ്ങ​ൾ ചൊ​ല്ലി പൊ​ങ്കാ​ല വീ​ഥി​യി​ൽ ത​ന്പ​ടി​ച്ച​ത്. ച​ക്കു​ള​ത്തു​കാ​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള തീ​ർ​ത്ഥാ​ട​ക​ർ പു​ല​ർ​ച്ചേ മു​ത​ൽ പ​ന്പാ​ന​ദി​യി​ൽ കു​ളി​ച്ച് ഈ​റ​നു​ടു​ത്ത് ദേ​വി​യെ വ​ണ​ങ്ങി ഗ​ണ​പ​തി ഹോ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് പൊ​ങ്കാ​ല നേ​ദ്യം ത​യ്യാ​റാ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​യ​ത്. ശ​ര​ണ മ​ന്ത്ര​ങ്ങ​ളു​ടേ​യും വാ​യ്കു​ര​വ​യു​ടേ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് അ​വ​ർ 11 മ​ണി​യോ​ടെ പൊ​ങ്കാ​ല ക​ല​ത്തി​ൽ നേ​ദ്യ​ങ്ങ​ൾ പാ​ക​പ്പെ​ടു​ത്തി എ​ടു​ത്ത​ത്. പു​ല​ർ​ച്ചെ നാ​ലി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വി​യെ ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ നി​ന്ന് എ​ഴു​ന്ന​ള്ളി​ച്ച് പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ന് സ​മീ​പം എ​ത്തി​ശേ​ഷം 10ന് ​ര​മേ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചൊ​ല്ലി പ്രാ​ർ​ത്ഥ​ന ന​ട​ന്നു. 10.30 ന് ​പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ച്ച് രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി പ​ക​ർ​ന്നു. പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ൽ നി​ന്ന് പ​ക​ർ​ന്നെ​ടു​ത്ത അ​ഗ്നി ഭ​ക്ത​ർ പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് പ​ക​ർ​ന്ന​തോ​ടെ കാ​ർ​ത്തി​ക പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് 500-ൽ ​പ​രം വേ​ദ​പ​ണ്ഡി​ത​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദേ​വി​യെ 41 ജീ​വി​ത​ക​ളി​ലാ​യി എ​ഴു​ന്നു​ള്ളി​ച്ച് ഭ​ക്ത​ർ ത​യാ​റാ​ക്കി​യ പൊ​ങ്കാ​ല നേ​ദി​ച്ചു. പൊ​ങ്കാ​ല നേ​ദ്യ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ജീ​വി​ത ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​തോ​ടെ പ്ര​സി​ദ്ധ​മാ​യ ദി​വ്യാ​ഭി​ഷേ​ക​വും, ഉ​ച്ച​ദീ​പാ​രാ​ധ​ന​യും ന​ട​ന്നു.

ഗ്രീ​ൻ പ്രോ​ട്ടോ​കോ​ളി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ പൊ​ങ്കാ​ല ന​ട​ന്ന​ത്. ആ​ല​പ്പു​ഴ, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​ത്വ​ത്വ​ത്തി​ൽ വ​നി​താ പോ​ലീ​സ് ഉ​ൾ​പ്പെടെ ആ​യി​ര​ത്തോ​ളം നി​യ​മ​പാ​ല​ക​രേ​യും, ആ​യി​ര​ത്തോ​ളം ക്ഷേ​ത്ര വോ​ള​ന്‍റി​യേ​ഴ്സി​നേ​യും നീ​യ​മി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തി. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും, വ്യ​ക്തി​ക​ളും ഭ​ക്ഷ​ണ-​കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി. സേ​വാ​ഭാ​ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ങ്കാ​ല ക​ട​ന്നു​പോ​കു​ന്ന വീ​ഥി​ക​ളി​ൽ താ​ല്കാ​ലി​ക സേ​വാ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചാ​ണ് ഭ​ക്ഷ​ണ​വും, കു​ടി​വെ​ള്ളും വി​ത​ര​ണം ചെ​യ്ത​ത്.

എ​ട​ത്വ, വീ​യ​പു​രം, ആ​ന​പ്ര​ന്പാ​ൽ, ത​ല​വ​ടി, പൊ​ടി​യാ​ടി, കാ​വും​ഭാ​ഗം, കു​റ്റൂ​ർ, ചെ​ങ്ങ​ന്നൂ​ർ, ക​ട​പ്രാ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ സേ​വാ​ഭാ​ര​തി സേ​വാ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. ഡി​വൈ​എ​ഫ്ഐ, സി​പി​എം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ത​ർ​ക്ക് ഭ​ക്ഷ​ണ-​കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി. പൊ​ടി​യാ​ടി-​തി​രു​വ​ല്ല റൂ​ട്ടി​ൽ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും, ബാ​ങ്ക് ഓ​ഫീ​സ് പ്ര​തി​നി​ധി​ക​ളും ഭ​ക്ത​ർ​ക്ക് ഭ​ക്ഷ​ണ​വും, കു​ടി​വെ​ള്ള​വും ല​ഭ്യ​മാ​ക്കി. ജ​ല​അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ങ്കാ​ല വീ​ഥി​ക​ളി​ൽ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി. സം​ഘ​ട​ക​ൾ​ക്ക് പു​റ​മേ സ്വ​കാ​ര്യ വ്യ​ക്തി​ക​ളും ഭ​ക്ഷ​ണ പൊ​തി​ക​ളും, നാ​ര​ങ്ങ​വെ​ള്ള​വും, സം​ഭാ​ര​വും വി​ത​ര​ണം ചെ​യ്തു. നാ​രി​പൂ​ജ 20 ന് ​ന​ട​ക്കും. ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി നാ​രീ​പൂ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ല​ശ​വും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യും 27 നും ​ന​ട​ക്കും. കാ​വും​ഭാ​ഗം തി​രു-​ഏ​റാ​ങ്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​ണ് ഘോ​ഷ​യാ​ത്ര ന​ട​ക്കു​ന്ന​ത്.

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന ഭ​ക്ത​രു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നിയ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ബാ​രി​ക്കേ​ഡ് തീ​ർ​ത്തു. ത​ക​ഴി-​നീ​രേ​റ്റു​പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ എ​ട​ത്വ വ​ലി​യ​പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റേ ക​ര​യി​ലാ​ണ് പോ​ലീ​സ് ബാ​രി​ക്കേ​ഡ് തീ​ർ​ത്ത​ത്. ച​ക്കു​ള​ത്തു​കാ​വി​ൽ നി​ന്ന് അ​ന്പ​ല​പ്പു​ഴ വ​ഴി മ​ട​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​രെ മാ​ത്രം ക​യ​റ്റി​വി​ട്ട​പ്പോ​ൾ പ​ത്ത​നം​തി​ട്ട ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ലി​യ പാ​ല​ത്തി​ന് താ​ഴെ കൂ​ടെ പാ​രേ​ത്തോ​ട് വ​ഴി​യാ​ണ് തി​രി​ച്ചു​വി​ട്ട​ത്. പോ​ലീ​സ് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വ​ണ്‍​വേ സം​വി​ധാ​ന​ത്തെ തു​ട​ർ​ന്ന് എ​ട​ത്വ ടൗ​ണി​ൽ ട്രാ​ഫി​ക്ക് കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല.

ച​ക്കു​ള​ത്തു​കാ​വി​ൽ പൊ​ങ്കാ​ല​യ്ക്ക് എ​ത്തി​യ തീ​ർ​ത്ഥാ​ട​ക​ർ​ക്ക് സ​ഹാ​യ ഹസ്ത​വു​മാ​യി പാ​ണ്ട​നാ​ട് റോ​വ​ർ സ്കൗ​ട്ട് അം​ഗ​ങ്ങ​ളും സജീവമായി. തി​രു​വ​ല്ല റീ​ജി​യ​ണ​ൽ ഹ​യ​ർ ഓ​പ്ഷ​നി​ൽ​പെ​ട്ട ചെ​റു​പ്പ​ക്കാ​രാ​ണ് സൗ​ജ​ന്യ സേ​വ​ന​വു​മാ​യി ച​ക്കു​ള​ത്തു​കാ​വി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി പ​രു​മ​ല പ​ള്ളി​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് സ​ഹാ​യം ചെ​യ്തു കൊ​ടു​ക്കാ​റു​ണ്ട്. ആ​ദ്യ​മാ​യാ​ണ് ച​ക്കു​ള​ത്തു​കാ​വി​ൽ ഇ​വ​ർ എ​ത്തു​ന്ന​ത്.

സ്കൗ​ട്ട് യൂ​ണി​ഫോം ധ​രി​ച്ചാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഇ​വ​ർ എ​ത്താ​റു​ണ്ട്. ഇ​ന്ന​ലെ പൊ​ങ്കാ​ല സ​മ​യ​ത്തെ മൂ​ന്നു​സ്ത്രീ​ക​ൾ കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ ഇ​വ​രെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. വി​നീ​ത് മു​ര​ളി, വി. ​അ​ർ​ജ്ജു​ൻ, ശ്രീ​ഹ​രി, പ്ര​ശാ​ന്ത്, രാ​ഹു​ൽ, ഗോ​കു​ൽ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.