പാ​തി​രം​കു​ള​ങ്ങ​ര ദേ​വീചൈ​ത​ന്യ​ശ്രീ പു​ര​സ്കാ​രം എ​ൻ. സു​നി​ലി​ന്
Tuesday, December 10, 2019 10:44 PM IST
ഹ​രി​പ്പാ​ട്: പാ​തി​രം​കു​ള​ങ്ങ​ര സ​ബ് ഗ്രൂ​പ്പി​ൽ​പ്പെട്ട പാ​തി​രം​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ എ​രി​ക്കാ​വ് എ​തി​രേ​ല്പ് മ​ഹോ​ത്സ​വ ക​മ്മ​ിറ്റി, സം​ഗീ​തം, സാ​ഹി​ത്യം, ക്ഷേ​ത്ര​ക​ല​ക​ൾ മു​ത​ലാ​യ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ത്ഭ്യം തെ​ളി​യി​ച്ച ക​ലാ​കാ​രാ​ർ​ക്ക് എ​ല്ലാ ​വ​ർ​ഷ​വും ന​ൽ​കി​വ​രാ​റു​ള്ള പാ​തി​രം​കു​ള​ങ്ങ​ര ദേ​വീ ചൈ​ത​ന്യ​ശ്രീ പു​ര​സ്കാ​ര​ത്തി​ന് മൃ​ദം​ഗ​വി​ദ്വാ​ൻ എ​രി​ക്കാ​വ് എ​ൻ. സു​നി​ൽ അ​ർ​ഹ​നാ​യി. പ്ര​ശ​സ്തി പ​ത്ര​വും ക്യാ​ഷ് അ​വാ​ർ​ഡും ഉ​ൾ​പ്പെ​ടു​ന്ന പു​ര​സ്കാ​രം നാ​ളെ രാ​ത്രി എ​ട്ടി​ന് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത നാ​ദ​സ്വ​ര​വി​ദ്വാ​നും മു​ൻ വ​ർ​ഷ​ത്തെ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഹ​രി​പ്പാ​ട് മു​രു​ക​ദാ​സ് സ​മ്മാ​നി​ക്കും. ഉ​ത്സ​വ​ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റും ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യ ആ​ന​ന്ദ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​രത​മാ​സ​മാ​ക്കി​യി​ട്ടു​ള്ള സു​നി​ൽ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ദീ​വ​രം എ​ന്ന ക​ൾ​ച്ച​റ​ൽ ട്ര​സ്റ്റി​ന്‍റെ സ്ഥാ​പ​ക ചെ​യ​ർ​മാ​നാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു​ ദ​ശ​ക​മാ​യി സം​ഗീ​ത​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​സി​എ ബി​രു​ദ​ധാ​രി​യാ​യ അ​ദ്ദേ​ഹം ഇ​പ്പോ​ൾ ടെ​ക്നോ പാ​ർ​ക്കി​ൽ ഡ​യ​റ​ക്ട​റാ​യി ജോ​ലി നോ​ക്കു​ന്നു. എ​രി​ക്കാ​വ് പ​ര​മി​റ്റ​ത്ത് വീ​ട്ടി​ൽ നാ​ര​യ​ണ​പ്പ​ണി​ക്ക​രു​ടെയും സ​ര​സ്വ​തി​യ​മ്മ​യു​ടേ​യും മ​ക​നാ​ണ്. അ​ക്ഷ​ര​ശ്ലോ​ക വി​ദ​ഗ്ധ​യും ടെ​ക്നോ​പാ​ർ​ക്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ഇ​ന്ദു​വാ​ണ് ഭാ​ര്യ. ഭ​ഗ​ത് സു​ന​ന്ദ്, ഭ​ര​ത് സു​ന​ന്ദ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.