ലോ​ഡ്ജി​ന് തീ​പി​ടി​ച്ചു
Monday, December 9, 2019 10:40 PM IST
തു​റ​വൂ​ർ : ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ ത​മ​സി​ക്കു​ന്ന ലോ​ഡ്ജി​നു തീ​പി​ടി​ച്ചു. ദേ​ശി​യ പാ​ത​യോ​ര​ത്ത് അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം മാ​ധ​വ മെ​മ്മോ​റി​യ​ൽ ലോ​ഡ്ജാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ലോ​ഡ്ജി​ന് താ​ഴെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്രി​ക്ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യം തീ ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് ക​ത്തി​പ്പ​ട​രു​ക​യാ​യി​രു​ന്നു. അ​രൂ​രി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു യൂ​ണി​റ്റ് അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗ​വും അ​രൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. തീ ​ക​ത്തി​യ സ​മ​യ​ത്ത് ലോ​ഡ്ജ് മു​റി​ക​ളി​ൽ താ​മ​സ​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു .

ലോ​ഗോ​സ് പ​ഠ​ന
സ​ഹാ​യി

ച​ങ്ങ​നാ​ശേ​രി: ലോ​ഗോ​സ് ക്വി​സ് പ​ഠ​ന സ​ഹാ​യി​യു​ടെ പ്ര​കാ​ശ​നം മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ബ്ലി​ക്കേ​ഷ​ൻ​സി​നു​വേ​ണ്ടി സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് ത​യാ​റാ​ക്കി​യ​താ​ണ് ഈ ​പു​സ്ത​കം.