ശൗ​ചാ​ല​യം തു​റ​ന്നു​കൊ​ടു​ത്തു
Sunday, December 8, 2019 10:59 PM IST
മാ​ന്നാ​ർ: സ്റ്റോ​ർ ജം​ഗ്ഷ​നി​ലെ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പൂ​ർ​ത്തീ​ക​രി​ച്ച സ്ത്രീ​ക​ളു​ടെ​യും പു​രു​ഷന്മാ​രു​ടെ​യും പ​ണം ന​ൽ​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശൗ​ചാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.
ഇ​തോ​ടൊ​പ്പം വ​നി​ത​ക​ൾ​ക്കു​ള്ള വി​ശ്ര​മ​മു​റി​യും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കു​ള്ള ഫീ​ഡിം​ഗ്റൂ​മും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ക​മ്മ്യൂ​ണി​റ്റി ഹാ​ളി​നോ​ടു ചേ​ർ​ന്ന് നി​ർ​മി​ച്ച വ​നി​താ കാ​ർ​ഷി​ക വി​പ​ണ​ന​കേ​ന്ദ്ര​വും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2016-17, 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് ഷൈ​നാ ന​വാ​സ് വി​ശ്ര​മ മു​റി​യു​ടെ​യും ഫീ​ഡിം​ഗ് റൂ​മി​ന്‍റെ​യും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ചാ​ക്കോ ക​യ്യ​ത്ര ശൗ​ചാ​ല​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ്യോ​തി, ക​ലാ​ധ​ര​ൻ, അ​ജീ​ഷ്, വി​ജ​യ​ല​ക്ഷ്മി, ഉ​ഷ, ചി​ത്ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.