സി​ടി സ്കാ​ൻ പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Sunday, December 8, 2019 10:59 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു മാ​സ​ങ്ങ​ളാ​യി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത സി​ടി സ്കാ​ൻ ഉ​ട​ൻ പ്ര​വ​ർ​ത്ത​നയോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ അ​രൂ​ർ മു​ത​ൽ ചേ​ർ​ത്ത​ല ഒ​റ്റ​പ്പു​ന്ന വ​രെ​യു​ള്ള ഭാ​ഗ​ത്ത് അ​നാ​വ​ശ്യ​മാ​യു​ള്ള ’യു’ ​ടേ​ണു​ക​ൾ ഒ​ഴി​വാ​ക്ക​ണം.
അ​രൂ​ർ ഒ​റ്റ​പ്പു​ന്ന വ​രെ പ​തി​ന​ഞ്ചോ​ളം ’യു’ ​ടേ​ണു​ക​ളാ​ണു​ള്ള​ത്. പ​ല​തും അ​ടു​പ്പി​ച്ച​ടു​പ്പി​ച്ചാ​യ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​വും പ​തി​വാ​ണ്. അ​ധി​കൃ​ത​ർ പ​ഠ​നം ന​ട​ത്തി അ​നാ​വ​ശ്യ​മാ​യ​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ നി​ർ​ദേ​ശം. കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ ആ​ർ. ഉ​ഷ, കെ. ​സൂ​ര്യ​ദാ​സ്, വി.​ടി ര​ഘു​നാ​ഥ​ൻ​നാ​യ​ർ, പി.​കെ ഫ​സ​ലൂ​ദി​ൻ, എ.​ഇ രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, പി.​എ​സ് ഗോ​പി​നാ​ഥ​പി​ള്ള, ഡോ. ​എ​ൻ. അ​നി​ൽ​കു​മാ​ർ, ടി.​ഡി ര​മേ​ശ​ൻ, ബി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.