ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി നെ​ല്ലി​ന്‍റെ പ​ണം ന​ൽ​ക​ണമെന്ന്
Sunday, December 8, 2019 10:59 PM IST
ച​ങ്ങ​നാ​ശേ​രി: നെ​ല്ല് ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഷെ​ഡ്യൂ​ൾ ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് പ​ണം ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലി​ന്‍റെ വി​ല അ​ടി​യ​ന്ത​ര​മാ​യി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ദേ​ശീ​യ ഐ​ക്യ​വേ​ദി​യാ​യ രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
2018ലെ ​കൃ​ഷി​യു​ടെ തു​ക സ​പ്ലൈ​കോ ഇ​തു വ​രെ ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു​മൂ​ലം പി​ആ​ർ​എ​സ് ന​ൽ​കി ഷെ​ഡ്യൂ​ൾ ബാ​ങ്കു​ക​ളി​ൽ​നി​ന്നും കാ​ർ​ഷി​ക വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ സി​ബി​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​ത് ക​ർ​ഷ​ക വ​ഞ്ച​ന​യാ​ണെ​ന്നും യോ​ഗം അ​റി​യി​ച്ചു. 20ന് ​ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​യി​ൽ ക​ർ​ഷ​ക ര​ക്ഷാ​യാ​ത്ര ന​ട​ത്തും. 10,000 രൂ​പ പെ​ൻ​ഷ​ൻ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​ണ്‍​വീ​ന​ർ ഒൗ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ബി​നോ​യ് തോ​മ​സ് ക​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ജോ​സി കു​ര്യ​ൻ പു​തു​മ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ​ക​വേ​ദി ചെ​യ​ർ​മാ​ൻ ജി​ജി പേ​ര​ക​ശേ​രി, കെ​എ​ൽ​എം ക​ർ​ഷ​ക​വേ​ദി ക​ണ്‍​വീ​ന​ർ ജോ​ളി​ച്ച​ൻ നാ​ല്പ​താം​ക​ളം, ക​ർ​ഷ​യൂ​ണി​യ​ൻ -എം ​ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​റ്റി. തോ​മ​സ് കാ​ച്ചാം​കോ​ടം, ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ക​റി​യാ​ച്ച​ൻ ചേ​ന്ന​ങ്ക​ര, മോ​ഡി തോ​മ​സ്, കെ.​ജെ. ജ​യിം​സ്, റെ​ജി , പാ​പ്പ​ച്ച​ൻ നെ​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.