കൃ​ഷി​വ​കു​പ്പു വ​ഴി തൊ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സു​നി​ൽ കു​മാ​ർ
Sunday, December 8, 2019 10:58 PM IST
ആ​ല​പ്പു​ഴ: കൃ​ഷി വ​കു​പ്പി​ന്‍റെ കേ​ര ഗ്രാ​മ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള തൊ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി ആ​ലോ​ച​ന​യി​ലാ​ണെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ക​യ​ർ കേ​ര​ള 2019ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ച​കി​രി ഉ​ത്പാ​ദ​ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ​യും ബി​സി​ന​സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 380ഓ​ളം വ​രു​ന്ന കേ​ര​ള ഗ്രാ​മ​ങ്ങ​ളെ ക്ല​സ്റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ച് ക​യ​ർ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തൊ​ണ്ടു​ശേ​ഖ​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി.
ത​മി​ഴ്നാ​ട്ടി​ൽ ക​യ​ർ പി​ത്ത് വി​പ​ണി​യി​ൽ മാ​ത്രം ഒ​രു വ​ർ​ഷം അ​ഞ്ഞൂ​റു​കോ​ടി​യു​ടെ വ​രു​മാ​ന​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ന​മ്മു​ടെ സാ​ധ്യ​ത​യും സ്ഥി​തി​യും വ​ച്ച് നോ​ക്കു​ന്പോ​ൾ ന​മ്മ​ൾ എ​ത്ര​ത്തോ​ളം പി​റ​കി​ലോ​ട്ട് പോ​യെ​ന്ന കാ​ര്യം ചി​ന്തി​ക്കേ​ണ്ട​താ​ണ്. അ​തി​ന് തൊ​ണ്ടു​ത​ല്ല​ൽ യ​ന്ത്ര​ങ്ങ​ൾ ന​ൽ​കി വ്യ​വ​സാ​യ​ത്തെ ലാ​ഭ​ക​ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ക​യ​ർ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്.
നി​ല​വി​ൽ രാ​ജ്യ​ത്ത് നാ​ളി​കേ​രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​മാ​ണ് കേ​ര​ള​ത്തി​ന്. ത​മി​ഴ്നാ​ടും, ആ​ന്ധ്ര​യും പി​റ​കി​ലാ​ണെ​ങ്കി​ലും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളം ഇ​നി​യും മെ​ച്ച​പ്പെ​ടേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ക​യ​ർ വ​കു​പ്പി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ത്തി​ലും കൃ​ഷി വ​കു​പ്പി​ന്‍റെ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​യ​ർ ക​ർ​ഷ​ക​ർ​ക്കാ​യി സ​ബ്സി​ഡി ഇ​ന​ത്തി​ൽ ന​ൽ​കു​ന്ന യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി ന​ൽ​കു​മെ​ന്ന് ധ​നം-​ക​യ​ർ മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​നാ​യി ക​യ​ർ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ നേ​രി​ട്ടു വി​ളി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം ഒ​രു​ക്കും. ച​കി​രി​യു​ള്ള കാ​ര്യം കോ​ർ​പ്പ​റേ​ഷ​നെ അ​റി​യി​ച്ചാ​ൽ വ​ന്നെ​ടു​ക്കും. പ​ച്ചച്ചകി​രി​ക്കു 30 രൂ​പ​യും ഉ​ണ​ക്കച്ചകി​രി​ക്ക് 15 രൂ​പ​യു​മാ​ണ് ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ബി​സി​ന​സ് മീ​റ്റി​ൽ ച​കി​രി​മി​ല്ല് ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടീ​ലും ന​ട​ന്നു. ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്ച​റി​ംഗ് ക​ന്പ​നി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​പ്ര​സാ​ദ്, പ്ലാ​നി​ങ് ബോ​ർ​ഡ് മെ​ന്പ​ർ ഡോ. ​കെ. ര​വി​രാ​മ​ൻ, ക​യ​ർ മെ​ഷി​ന​റി മാ​നു​ഫാ​ക്ചറി​ംഗ് ക​ന്പ​നി എം​ഡി പി.​വി. ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.